ഹാപ്പി ബർത്ത്ഡേ സൂര്യ ശ്രീ എന്നെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു….
എൻ്റെ പൊറത് രണ്ട് തട്ട് തട്ടി അവൾ വിട്ട് മാറി….
സോറി നിനക്ക് ഞാൻ പറഞ്ഞത് ഹർട്ട് ആയോ ശ്രീ….
ഇല്ല അല്ലെങ്കിലും ഞാൻ ആണ് ചുമ്മാ നിന്നെ നോണ്ടിയത്….
എന്നാലും സോറി അടുത്ത പ്രാങ്കിന് ഞാൻ പേടിക്കാം കേട്ടോ….
പോടാ….
നന്ദൻ ബാക്കിൽ നിന്ന് ശ്രീ എന്ന് വിളിച്ചു
അവൾ തിരിഞ്ഞതും ഞാൻ കേക്ക് എടുത്ത് അവളുടെ മുഖത്ത് ഒരൊറ്റ അടി….
ശ്രീ ഐ ആo സോറി ആൻഡ് ഐ ലവ് യു…..
അവൾ എന്താ സംഭവിച്ചത് എന്ന് മനസ്സിലാക്കും മുന്നേ ഒരു വെടിയും പുകയും പോലെ എല്ലാം സംഭവിച്ചു….
കണ്ണിൽ നിന്നും കേക്ക് മാറ്റി അവൾ കണ്ണ് തുറന്നു എല്ലാരും ഒരേ ചിരി ഞാൻ അവിടെ നിപ്പുണ്ട് … ഓടാൻ റെഡി ആയി …
ടാ പട്ടി നിന്നെ കൊല്ലും ഇന്ന് ഞാൻ അവൾ എന്നെ ഇട്ട് ഓടിക്കാൻ തുടങ്ങി…
ചേയറിന് ചുറ്റും ഓടിയും ടേബിളിൻ്റെ ചുറ്റും ഓടിയും ഞാൻ അവളിൽ നിന്നും രക്ഷപെടാൻ നോക്കി ….
ഒരു സമയത്ത് അവള്ക്ക് എന്നെ കൈയ്യിൽ കിട്ടി എന്നെ തല്ലാൻ ഓങ്ങിയ കൈ കൊണ്ടത് റെമോന് ഇല്ല കഥയിലും വഴിയേ പോവുന്ന അടി വാങ്ങാൻ നിക്കുന്ന ഒരു ആൾ ഉണ്ടല്ലോ ഇവിടെ റെമോ ആണ് ആ ആൾ…..
പക്ഷേ അവന് അത് ഉപകാരം ആയി….അത് പിന്നെ പറയാം….
ഒരു നിമിഷം എൻ്റെ പിന്നാലെ ഓടിയ അവൾ താഴെ ഉള്ള തുണിയിൽ ചവിട്ടി വീഴാൻ പോയി….
പെട്ടന്ന് അത് കണ്ട് ഞാൻ അവളെ പിടിച്ച് വീഴാതെ നിർത്തി….
കേക്കും മുഖത്ത് വച്ച് കണ്ണുകൾ നനച്ച് അവൾ എന്നെ കെട്ടിപിടിച്ച് ഐ ലവ് യു ടൂ എന്ന് പറഞ്ഞു….
അയ്യേ കെക്ക് മൊത്തം ആയി….
സാരം ഇല്ല. ഞാൻ അല്ലേ….
ആണോ…. എന്നാ കുഴപ്പം ഇല്ല
ഹലോ ഇവിടെ എന്താ നടക്കുന്നത് ഇവിടെ ഒരുത്തനെ അടിച്ച് അവശൻ ആക്കി ഇട്ടിട്ട് രണ്ടും കൂടെ റൊമാൻസ് കൊള്ളാം….റെമോ താടിക്ക് കൈയ്യും കൊടുത്ത് പറഞ്ഞു….