ഇപ്പോഴും നീ ആയിട്ട് തന്നെ ഇങ്ങോട്ട് കേറി വന്നു എന്തൊക്കെയോ വള വളന്ന് സംസാരിച്ചു പ്രാൻക് ചെയ്യാൻ നോക്കി അത് കൈയിന്ന് പോയി ആളിഞ്ഞ് ഞങ്ങടെ മുന്നിൽ നിൽക്കുന്നു…. ഇതാണ് ശ്രീ… 🤣🤣😭
ശ്രീ അൽഭുതം പോലെ എന്നെ നോക്കി …..
മോളെ പ്രാങ്ക് ചെയ്യുമ്പോ മിനിമം അഭിനയിക്കാൻ അറിയൂന്നവ്വരെ കൂടെ കൂട്ട്…. ഈ മണ്ടൻ്റെ ആദ്യ ഡയലോഗ് തന്നെ കൈയ്യിന്ന് പോയി ഞാൻ റെമോനേ ചൂണ്ടി കാട്ടി പറഞ്ഞു….
ശോറി ഹി ഹി മനസ്സിലായി അല്ലേ ….
ഇല്ല മനസ്സിലായില്ല …
ശെരി എന്ത് പൊറന്നാൾ പ്രാങ്ക് ആണോ …..
ഹാപ്പി ബർത്ത്ഡേ അളിയാ നന്ദൻ എന്നെ വന്ന് കെട്ടിപിടിച്ചു…. സോറി അളിയാ പറ്റിക്കാൻ നോക്കിയതാ
മറിയ: ഹാപ്പി പോറന്ത നാൾ സൂര്യ….
താങ്ക്സ് മരി….
ടാ റെമോ പോയി ആ കവർ എടുത്തോണ്ട് വാ….നന്ദൻ പറഞ്ഞു…
അതെന്താ ഞാൻ ചോദിച്ചു…
ഒന്നുമില്ല അളിയാ ഇവള് നിനക്ക് വേണ്ടി എന്തോ വാങ്ങിയത് ആണ്….
റെമോ പോയി കവർ എടുത്ത് കൊണ്ടുവന്നു…. കേക്ക് എടുത്ത് ടേബിളിൽ വച്ചു…
ഹാപ്പി ബർത്ത്ഡേ ടൂ യു ഹാപ്പി ബർത്ത്ഡേ ടൂ യു ഹാപ്പി ബർത്ത്ഡേ ഡിയർ സൂര്യ ഹാപ്പി ബർത്ത്ഡേ ടൂ യു….
ഞാൻ കെക്ക് മുറിച്ച് അദ്യം നന്ദന് കൊടുത്തു പിന്നെ റെമോ നും കൊടുത്തു പിന്നെ മറിയ അവരെല്ലാം എനിക്കും തന്നു…
റെമോ : ടാ അവിടെ ഒരാള് പുഴുത് നിപ്പുണ്ട് അവക്കും കൂടെ കൊട്….
ഞാൻ കേക്ക് എടുത്ത് അവളുടെ അടുത്തേക്ക് പോയി…….
ശ്രീ
😶
ശ്രീ
എന്താ
ഇന്നാ കേക്ക്
എനിക്ക് വേണ്ട
അങ്ങനെ പറയല്ലേ ഡീ ഹാപ്പി ബർത്ത്ഡേ കേക്ക് വാങ്ങാതെ ഇരിക്കാൻ പാടില്ല മറിയ പറഞ്ഞു
അവൾ ഉണ്ടക്കണ്ണ് വച്ച് ഒന്ന് നോക്കിയിട്ട് വാ തുറന്നു …..
ഞാൻ കേക്ക് അവളുടെ വായിൽ വച്ച് കൊടുത്തു ഒരു കടി കടിച്ച് അവൾ എനിക്ക് ബാക്കി തന്നു…
ഞാൻ ചിരിച്ചോണ്ട് അത് വാങ്ങി…