നന്ദൻ എന്നെ നൊണ്ടി….. ഉണ്ടോ എന്ന് ആക്ഷൻ കാണിച്ച് ചോദിച്ചു….
ഞാൻ അതെ എന്ന് തല ആട്ടി…
ടാ എന്താ രണ്ടും കൂടെ ഒരു കള്ളത്തരം അവൾ എന്നോടും നന്ദനോടും എന്ന പോലെ ചോദിച്ചു…..
ടാ റെമോ വേണ്ട ടാ അത് അവന് കൊടുത്തേക്ക് നന്ദൻ പറഞ്ഞു…..
നീ നിക്ക് അളിയാ ഞാൻ നോക്കട്ടെ ഇവൾ വലിയ സേതു രാമൈയ്യർ ആണെന്ന് ഒരു വിചാരം ഉണ്ട് അത് മാറ്റി കൊടുക്കാം ….
ഇന്നെങ്ങാനും നോക്കി കിട്ടുമോ അവൾ റെമോനോട് ചോദിച്ചു….
നൊക്കുവല്ലെ…..
മതി നീ നോക്കിയത് ഇങ്ങ് താ വിഷ്ണു ബാഗ് അവൻ്റെ കൈയ്യിൽ നിന്ന് വാങ്ങി ഡെസ്കിൽ കൊട്ടി …..
നോട്ടും പേനയും ഒരു ഷർട്ടും ഉണ്ട്…..
നിങ്ങൾക്ക് കുറച്ചെങ്കിലും മനസാക്ഷി ഉണ്ടോ എന്തിനാ ഇങ്ങനെ ഒക്കെ കാണിക്കുന്നത്…..
ടാ വിട്ടേക്ക് ശ്രീ അവനോട് പറഞ്ഞു ഞാൻ പോയി എല്ലാം പെറുക്കി ഇടാൻ തുടങ്ങി….
നാശം വീണ്ടും വൈബ്രറ്റ് ആയി…..
എടാ എടാ ഇപ്പൊ എന്ത് പറയുന്നു അവൾ തിരിഞ്ഞ് എന്നെ നോക്കി പറഞ്ഞു….
എൻ്റെ കൈയ്യിൽ പലതും കാണും അതൊക്കെ നിങ്ങളോട് പറയണോ……
ഓഹോ അപ്പോ നീ ഫോണും കൊപ്പും ഒന്നും ഇല്ല എന്ന് ഞങ്ങളെയും പറഞ്ഞ് പട്ടിവായിരുന്ന് അല്ലേടാ കള്ള റെമോ എൻ്റെ കോളറിൽ പിടിച്ച് പറഞ്ഞു….
എടാ അത് …..
ഒന്നും പറയണ്ട ഇനി ചന്തു വേറെ അരവിന്ദൻ വേറേ അല്ല ഞാൻ വേറെ നീ വേറേ അവൻ വളിപ്പ് തുടങ്ങി…..
എടാ ഐഫോൺ ഇവൻ്റെ കോണ അടിയുടെ സമയം കൊണ്ട് അവിടെ എൻ്റെ സാമാനം വരെ എടുത്ത് നോക്കി കഴിഞ്ഞു….
അയ്യോ എടുക്കല്ലേ അത് അടുത്ത വീട്ടിലെ ചേട്ടൻ്റെ ആണ് പുള്ളി നേരാക്കാൻ തന്നതാ…..എൻ്റെ സകല സ്കില്ലും എടുത്ത് തളളി…..
എടാ തള്ളാതെ കുട്ടാ വിഷ്ണു പറഞ്ഞു….
എൻ്റെ പൊന്ന് ബ്രോ വെറുതെ അവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടാതെ …..
നീ അതൊക്കെ വിട് അവൾ പറയുന്നത് ചെയ്യ് എന്നിട്ട്…. അവൻ മൊബൈലിൽ നോക്കി പറഞ്ഞു….