ഞാൻ അവർക്ക് പെപ്സി കൊണ്ട് കൊടുത്തു…..
അളിയാ വൻ സെറ്റ് അപ്പ് ആണല്ലോ റെമോ എന്നോട് പറഞ്ഞു….
ഇഷ്ടപെട്ടോ…..
അത് എന്ത് ചോദ്യം ആണ് മോനെ….
ഇന്നാ …..
ഞാൻ ഓരോരുത്തർക്കും കൊടുത്ത് ശ്രീയുടെ അടുത്ത് എത്തി….
എടുക്ക് ഞാൻ അവൾക്ക് നേരെ നീട്ടി….
അവൾ എന്നെ ഒന്ന് നോക്കിയിട്ട് എടുത്തു…..
എന്തടി നീ ഇങ്ങനെ ഇരിക്കുന്നത് നന്ദൻ അവളോട് ചോദിച്ചു….
ഒന്നുമില്ല …
അവൾക്ക് ഇവൻ്റെ സെറ്റ് അപ്പ് കണ്ടിട്ട് കിളി പോയി അത് തന്നെ റെമോ പറഞ്ഞു…..
അളിയാ വീടൊക്കെ ഒന്ന് കാണിച്ച് താ അളിയാ റെമോ പറഞ്ഞു….
വാ …..
അങ്ങനെ വീടും പരിസരവും ഒക്കെ കാണിച്ച് കൊടുത്തു….
വെളിയിൽ തന്നെ വീട് പൊളി ഉള്ളിൽ അതിനെ കാൾ സെറ്റ് അപ്പ്…..
നിൻ്റെ റൂം ഏതാ ഹേ നന്ദൻ എന്നോട് ചോദിച്ചു….
അതാണ്…. ഞാൻ കൈ ചൂണ്ടി കാണിച്ചു….
റൂം തുറന്ന് ഉള്ളിൽ കേറിയ അവർ ആദ്യം കണ്ടത് എൻ്റെ അച്ഛൻ്റെയും അമ്മയുടെയും വലിയ ഒരു ഫോട്ടോ ആണ്…
നന്ദൻ : ഇതാണോ
ഞാൻ : ഉം….
മറിയ: നീ അമ്മയെ പോലെ തന്നെ ആണ് പാച്ചു….
നന്ദൻ : സത്യം സത്യം…
റെമോ : താടിയും മുടിയും മാത്രമേ മാറ്റം ഉള്ളൂ….
നന്ദൻ : പോട്ടെ അളിയാ സാരം ഇല്ല….
ഞാൻ : കുഴപ്പം ഇല്ല എനിക്ക് ഇതൊക്കെ ശീലം ആണ്…
റെമോ : ഇത് എന്താടാ അപ്പിൾ ഷോ റൂം ആണോ ….
ഞാൻ ശ്രീയെ ആണ് നോക്കിയത് …..
ശ്രീ : 😡
മറിയ : ഇതാരാ അടുത്ത ഫോട്ടോ….നോക്കി അവൾ ചോദിച്ചു….
ഞാൻ : ഇതാണ് അമ്മൂമ്മ അവര് പോയ ശേഷം അമ്മുമ്മ ആണ് എന്നെ വളർത്തിയത്….ഒരു നാല് കൊല്ലം മുന്നെ അവരും പോയി….🥲
റെമോ : അളിയാ ഇത് നോക്കിക്കേ നന്ദൻ വിളിച്ച് അവൻ കാണിച്ച് കൊടുത്തു …
നന്ദൻ : അളിയാ ഇതെന്ത് ബാറാ….