ബോൺ ബോൾഡ് അല്ലേ…..
അല്ല ജീവിതം ബോൾഡ് ആക്കി ….
അതെ….
സൂര്യ നീ എവിടെ ആണ് താമസിക്കുന്നത്….
അത് അടുത്ത് തന്നെ ആണ് അതെ ശ്രീ ഇവിടെ കറൻ്റ് പോയി ഞാൻ വക്കുവാ…
ഗുഡ് നൈറ്റ് സൂര്യ , ഐ ലവ് യൂ…..
ശെരി 😊
തിരിച് പറ ….
ഇതാണ് ഞാൻ പറഞ്ഞത് നീ ഒട്ടും സീരിയസ് അല്ല…. ചൈൽഡിഷ് ആണ് നീ
ഇതിൽ എന്താ ഉള്ളത് ഒരു ലൗ യു അല്ലേ ചോദിച്ചത്…..
എനിക്ക് ഇതൊന്നും ശീലം ഇല്ല പ്ലീസ് ….
ശെരി ശെരി നിനക്ക് സൗകര്യം ഉള്ളപ്പോ പറഞ്ഞാ മതി…. ഗുഡ് നൈറ്റ് ബേബി
😬 😬
ശെരി ഗുഡ് നൈറ്റ്….
ദൈവമേ എന്തൊക്കെ ആവുമോ എന്തോ ഞാൻ കേടന്നൊണ്ട് ആലോചിച്ചു …
ആ വിഷ്ണു ഇത് അറിഞ്ഞ അവൻ എന്തായാലും ഒരു ഒരസൽ ഉണ്ടാക്കും ഉറപ്പാ അവൻ്റെ മറ്റും ഭാവവും കണ്ടാ അറിയാം ഇവളെ നോട്ടം ഇട്ട് നടപ്പാണ് എന്ന്… പോരാത്തതിന് മുറ ചെക്കനും….
ഉള്ള വള്ളി പോരാഞ്ഞിട്ട് ആവും ഇതും കൂടെ ആ ലൗ എന്ന് പറഞ്ഞ കുറച്ച് ആക്ഷൻ ഒക്കെ ഉണ്ടാവുമല്ലോ…
രാവിലെ നേരത്തെ തന്നെ
ഞാൻ ഡോക്ടറേ കാണാൻ പോയി
തനിക്ക് വല്ല വട്ടും ഉണ്ടോ ഇത്രയും ആരോഗ്യം ഉള്ള തനിക്ക് ഞാൻ എങ്ങനെ ആണ് സർട്ടിഫിക്കേറ്റ് തരുന്നത് അതൊന്നും നടക്കില്ല….
ഡോക്ടർ എന്തെങ്കിലും വഴി ഉണ്ടോ
ഒരു വഴി ഉണ്ട്
എന്താ ഡോക്ടർ അത്
താൻ ഒരു ബിൽഡിങ്ങിൻ്റെ മുകളിൽ നിന്ന് ചാടി കൈയ്യും കാലും ഒടിക്ക് അപ്പോ ഞാൻ തരാം…..അല്ലെങ്കിൽ ടിസി വാങ്ങി പോവാൻ നോക്ക്….
ശേ…..
മോനെ നിനക്ക് എൻ്റെ ഒരു അനിയൻ്റെ പ്രായമേ ഉള്ളൂ ചേച്ചി ഒരു കാര്യം പറയാം നമ്മൾ ഒന്നിൽ നിന്നും ഒളിച്ചോടാൻ നിക്കരുത്ത്….
എനിക്കങ്ങു ദേഷ്യം വന്നു…..ചേച്ചി വളരെ നന്നി ….ഞാൻ അവിടെ നിന്നും എണീറ്റു പോയി….
ഇതേസമയം കോളജിൽ
അശ്വതി (ക്ലാസ്സിലെ ഒരു പെൺകുട്ടി) കോളജ് സ്റ്റാർ ആയാ ശ്രീ സ്നേഹിക്കുന്നത് ഒരു പീറയെ പാച്ചു പോലും ……