മനസ്സിലായി അല്ലേ…..
അതെ നീ കുറച്ച് കൂടെ ചൈൽഡിഷ് ആയി ഉള്ള പെരുമാറ്റം മാറണം കേട്ടോ….
എടാ ഞാൻ ഒടുക്കത്തെ സീരിയസ് ആണ് പിന്നെ നിന്നോട് ആയത് കൊണ്ടാണ് ഞാൻ …..
ആണോ, പക്ഷേ ഇത് ഇച്ചിരി ക്രിഞ്ച് ആയി തോന്നുന്നു….എനിക്ക് ലീഡർ ശ്രീയെ ആണ് ഇഷ്ടം സീരിയസ് ആയ അതെ സമയം വളരെ കാര്യപ്രപ്തി ഒക്കെ ഉള്ള ശ്രീ….
ആണോ…
അതെ
ഇപ്പൊ കുറച്ച് റൊമാൻ്റിക് ആയല്ലോ മോൻ….
ശെരി ശെരി നീ വച്ചോ നാളെ കോളജിൽ പോവാൻ ഉള്ളതല്ലേ …..
പിന്നെ വക്കാം
വേറെ എന്താ
എന്തെങ്കിലും പറ
എന്തെങ്കിലും എന്ന് വച്ചാ എന്ത് പറയാൻ ആണ്….
എന്തെങ്കിലും
ഞാൻ ഇല്ലെ ഇവിടെ വന്നപ്പോ പ്ളാൻ ചെയ്ത പോലെ ഒന്നും അല്ല കാര്യങ്ങൽ നടന്നത്
അതെന്താ ടാ
ഞാൻ ഇവിടെ വരുമ്പോ വിചാരിച്ചത് ആരും ആയി ഒരു കമ്പനിയും പാടില്ല നമ്മൾ ഉണ്ട് നമ്മടെ കാര്യം എങ്ങനെ എങ്കിലും ഒരു കൊല്ലം തീർക്കുക പോവാ…. അതായിരുന്നു പ്ളാൻ
ഒന്നല്ല ഒന്നര ഉണ്ട് കേട്ടോ….
ആ ഒന്നര ….
എന്നിട്ട് ഇപ്പൊ എന്തായി….
ഒന്നും ആയില്ല എല്ലാം എൻ്റെ കണക്ക് കൂട്ടൽ തെറ്റി ആണ് നടക്കുന്നത്…..
അത് കൊണ്ട് എന്താ നിനക്ക് എന്നെ പോലെ ഒരു സുന്ദരി കുട്ടിയെ കിട്ടിയില്ലേ….
ഉവ്വ്
എന്താ ഞാൻ സുന്ദരി അല്ലേ
അതെ അതെ …..
നീ എന്താ കുടിക്കുന്നത് സൂര്യ….
അത് വെള്ളം ….
ആണോ അല്ല ശബ്ദം കാട്ടി ആയാ പോലെ ….
( ദൈവമേ പിശാശിന് കാഞ്ഞ ബുദ്ധി തന്നെ )
അത് ഇത്തിരി കൂടുതൽ വായിൽ ഒഴിച്ചു അപ്പോ നാശിക്കേറി….അതാ…..
അല്ല ടാ സൂര്യ നീ ഈ ലീവ് ദിവസം എന്താ ചെയ്യാ ഇനി….
സാധാരണ കഴിഞ്ഞ 10 കൊല്ലം എന്താണോ ചെയ്യുന്നത് അത്.തന്നെ …..
ഏഹ്. പത്ത് കൊല്ലം നീ ഒറ്റക്കാ….
അങ്ങനെ അല്ല പക്ഷേ ഞാൻ ഒറ്റക്കാ… അത് കൊണ്ട് എനിക്ക് 10 ദിവസം ഒരു പ്രശ്നമെ അല്ല….