നനടനും റെമോയും ക്ലാസിലേക്ക് നടന്നു വരുവായിരുന്ന്
റെമോ : ടാ നന്ദ ഞാൻ ഒരു സ്വപനം കണ്ടു നമ്മൾ ഇല്ലെ പബ്ബിൽ പോയി വെള്ളം അടിച്ചു ആരാ ഒഴിച്ച് തന്നത് എന്ന് അറിയോ നമ്മടെ പാച്ചു….. നന്ദൻ : എട മണ്ടൻ കൊണാപ്പി അത് സത്യം ആടാ…..
അപ്പോ അവൻ ….
അതെ അവൻ നമ്മൾ വിചാരിക്കുന്ന ആളെ അല്ല നന്ദൻ പറഞ്ഞു……
അവന്മാർ ക്ലാസ്സിൽ വന്നു കയറി…..
അവിടെ ശ്രീ ഉണ്ട് ഒരേ ചർച്ചയിൽ ആണ്
ആ ദേ ഇവന്മാർ ഉണ്ടായിരുന്നു…..ചോദിച്ചു നോക്ക്…..
ടാ പാച്ചു ആരാടാ ശെരിക്കും …..
ആ ആരോ പക്ഷേ കൊടും ഭീകരൻ ആണവൻ ……റെമോ പറഞ്ഞു……
ഇവൻ ആള് കാണുന്ന പോലെ അല്ല അല്ലേടാ വിഷ്ണു……ശ്രീ വിഷ്ണുവിനൊട് പറഞ്ഞു….
പുലി തന്നെ…..
പെട്ടന്ന് എൻ്റെ ഫോൺ വൈബ്രേറ്റ് ആയി ….
ഞാൻ പിന്നാലെ കണ്ണ് കൊണ്ട് ഒന്ന് നോക്കി ബാഗ് മാറ്റി നടക്കാൻ നോക്കി…..
നിക്കടാ അവിടെ
ഞാൻ ഓടാൻ നോക്കി
വിഷ്ണു എൻ്റെ കോളറിൽ പിടിച്ച് വലിച്ചു…..
ഞാൻ കുതറി ഓടി
ടാ പിടിയെടാ അവനെ…..
അവന്മാര് എന്നെ പിടിച്ച് നിർത്തി
എന്താ ശ്രീ കാര്യം റെമോ അവളോട് ചോദിച്ചു….
ഇവൻ്റെ കൈയ്യിൽ ഫോൺ ഉണ്ട് അത് എടുക്ക്…..
ഫോണോ നിനക്ക് തൊന്നിയത്താവും ഇവൻ്റെ കൈയ്യിൽ അതൊന്നും ഇല്ല റെമോ ഒറപ്പുള്ള പോലെ പറഞ്ഞു…..
കാണില്ലയിരിക്കും നന്ദൻ കൂടെ പറഞ്ഞു
അല്ലെന്ന് ഞങൾ കെട്ടതല്ലെ വൈബ്രേഷൻ ശ്രീ അവരോട് പറഞ്ഞു…..
എന്ന പിന്നെ നോക്കാം റെമോ പറഞ്ഞു നിങ്ങളുടെ സംശയം ഞാൻ തീർത്തു തരാം വെറുതെ ചെക്കനെ സംശയിച്ച്…..
ടാ അളിയാ പിടി വിട് ഞാൻ നോക്കട്ടെ നിന്നെ ഇവർ അങ്ങനെ സംശയിച്ച സ്ഥിതിക്ക് അത് തീർത്ത് കൊടുക്കേണ്ടത് നമ്മടെ ആവശ്യം അല്ലേ…… അവൻ എൻ്റെ ബാഗ് പിടിച്ച് വാങ്ങി…..
അതിൽ ഒന്നും ഇല്ല നിങൾ എന്നെ എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത് ഞാൻ ഒരു പാവം ആയത് കൊണ്ടല്ലേ നിങൾ ഇങ്ങനെ ഇങ്ങനെ എന്നെ ദ്രോഹിക്കുന്നത്…..