ഓ അവിടെ വരെ ആയി കാര്യങ്ങൾ ….
ഞാൻ വളരെ ഫാസ്റ്റ് ആണ്….
എൻ്റെ ലാസ്റ്റ് ചോദ്യം
ഇനിയും ഉണ്ടോ…. ചോദിക്ക്
എന്നെ പറ്റി നിനക്ക് എന്തൊക്കെ അറിയാം …..
നീ പാർത്ഥൻ … S/O late വിഷ്ണു ദേവൻ & രേവതി നമ്പൂതിരി…. ശ്രീജയ യുടെ വരാൻ ഇരിക്കുന്ന വരൻ ഇത്രയും മതി
എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി….
സൂര്യ എനിക്കറിയാം നിൻ്റെ ആദ്യത്തെ പ്രശ്നം ഒറ്റപ്പെട്ട ജീവിതം ആണ് … പക്ഷേ ഈ നിമിഷം മുതൽ നിനക്ക് ഞാൻ ഉണ്ട് എന്തൊക്കെ വന്നാലും ഞാൻ നോക്കിക്കോളാം എനിക്ക് നിന്നെ അത്ര ഇഷ്ടാ….🥺
നിന്നിൽ എനിക്ക് എൻ്റെ അമ്മയെ കാണാം ഇപ്പൊ ശ്രീ 🥺
ആയിക്കോട്ടെ ഇനി മുതൽ നിനക്ക് എന്നെ അമ്മ ആയും കാണാം പക്ഷേ കുറച്ച് കഴിഞ്ഞ് നീ എന്നെയും അമ്മ ആക്കണം കേട്ടോ….. 😌😌
എന്ത് ….
മതർ അമ്മ
നീ വെറും ഫാസ്റ്റ് അല്ല സൂപ്പർ ഫാസ്റ്റ് ആണ്…😟🥲🥲
സൂര്യ
എന്താ
എടാ നിൻ്റെ അച്ഛനും അമ്മയും എങ്ങനെ ആണ്….
പ്ളീസ് ടാ …ഇപ്പൊ
ഒക്കെ ഓക്കേ എനിക്ക് മനസ്സിലായി …..
സൂര്യ
എന്തോ
നിനക്ക് എപ്പോഴാ എന്നെ ഇഷ്ടം ആയത്
അത് നീ ആദ്യം എന്നെ അവരിൽ നിന്ന് രക്ഷിച്ചില്ലെ അപ്പോ നീ എന്നെ സഹതാപം നിറഞ്ഞ ഒരു നോട്ടം നോക്കിയില്ലേ അപ്പോ….
എന്നിട്ട് നീ എന്താ ഒരിക്കെ പോലും എന്നോട് അത് കാണിക്കാതെ ഇരുന്നത്….
അർഹത ഇല്ലത്ത് കൊണ്ട്
ആര് പറഞ്ഞു…
എനിക്ക് ബോധം ഉള്ളത് കൊണ്ട്…. ഇപ്പോഴും എൻ്റെ ഉള്ളിൽ ഒരു കുത്ത് ഉണ്ട് നിൻ്റെ ജീവിതം ഞാൻ ആയിട്ട് നശിപ്പിക്കുക ആണോ എന്ന്….
ഇങ്ങനെയും ഒരുത്തൻ നീ നന്ദൻ പറഞ്ഞ പോലെ ഒരു പ്രതേക ജീവി തന്നെ…
ഇതൊക്കെ സത്യം തന്നെ ആണോ എൻ്റെ കിഡ്ണി വല്ലതും എടുക്കാൻ ആണോ നീ എൻ്റെ കൂടെ നടക്കുന്നത് എന്ന എൻ്റെ സംശയം….
അതിന് നിനക്ക് ഇതൊക്കെ ഉണ്ടോ എല്ലാം പോയി കാണും…