ഇല്ല
വേറെ വല്ല
എന്ന്.വച്ചാ
ഹോമോ……
ശേ അതൊന്നും അല്ല ശ്രീ നീ പിന്നെയും ഇത് തന്നെ പറയാതെ എനിക്ക് പറ്റില്ല ….
എടാ എന്താ നിൻ്റെ പ്രശ്നം
😶
ബാഗ്രൗണ്ട് ആണോ….. നാളെ നിനക്ക് ഒരു ജോലി ഇല്ലെങ്കിൽ പോലും ഞാൻ നിന്നെ നോക്കിക്കോളാം…. അവൾ പറഞ്ഞു…
ഇതൊക്കെ ഇപ്പൊ തോന്നും നാളെ ഒരു കാലത്ത് നീ തന്നെ നീ എടുത്ത തെറ്റായ തീരുമാനം ഓർത്ത് വിഷമിക്കും ഞാൻ പറഞ്ഞു…..
ഇല്ല ഒരിക്കലും ഇല്ല ഞാൻ എല്ലാം ആലോചിച്ചിട്ട് തന്നെ ആണ് ….
ഞാൻ ഒരു കാര്യം ചോദിക്കട്ടെ എന്താണ് നിനക്ക് എന്നിൽ ഇഷ്ടപെട്ടത് അക്കാഡമിക്ക്സ്സ്, പിന്നെ അം ഐ ആൻ ആർട്ടിസ്റ്റ്….. നോ ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് പിന്നെ എന്താ എന്നെ നിനക്ക് അട്ട്രാക്റ്റിവ് ആക്കിയത് ഹേ….
ഒന്നും വേണ്ട ഒരു ചെറിയ നോട്ടം പോലും നിന്നിൽ നിന്ന് ഉണ്ടായിട്ടും ഇല്ല ഒരു നിമിഷത്തിൽ എൻ്റെ മനസ്സ് പറഞ്ഞു നീ ആണ് ആ ആളെന്ന്…. ഞാൻ ഒരുപാട് കാലം ആയി തേടി നടക്കുന്ന ആ ആൾ എന്ന്…. അവൾ പറഞ്ഞു….
വെരി ഫണ്ണി വെരി വെരി നീ ഇതൊക്കെ ഒരു സിനിമയിൽ എഴുത്തിക്കോ നന്നായി ഹിറ്റ് ആവും….
എങ്കിൽ നീ പറ എന്നെ എന്ത് കൊണ്ട് സ്നേഹിച്ച് കൂടാ….. പറ
പറയട്ടെ
പറ കൺവിൻസിങ് ആയാ ഒരു കാരണം പറഞ്ഞ ഇനി നിന്നെ ഞാൻ ശല്യം ചെയ്യില്ല….
ഐ അം മാരീഡ്…..
വാട്ട്
യെസ്
നോ ഞാൻ വിശ്വസിക്കില്ല …..
അത് തൻ്റെ ഇഷ്ടം ബട്ട് ഇതാണ് സത്യം …..
ഞാൻ എണീറ്റു… വീ കാൻ ബി ഫ്രണ്ട്സ് ആൻഡ് ഐ റിയലി റിയലി വാല്യു ഇറ്റ് ഞാൻ അവളോട് തിരിഞ്ഞ് നോക്കി പറഞ്ഞു….ആൻഡ് സോറി ഫോർ ദി ട്രബിൾ …..
… . ടാ നീ എന്താ ശ്രീയോട് പറഞ്ഞത് നന്ദൻ എന്നോട് വന്നു ചോദിച്ചു….
എന്ത്
നീ അവളോട് നീ കല്യാണം കഴിഞ്ഞ ചെക്കൻ ആണ് എന്ന് പറഞ്ഞോ…..