പിന്നെ അല്ലേ….
ഞാൻ ചുറ്റും ഒന്ന് നോക്കി എങ്ങനെ ഉണ്ടായിരുന്നു
എന്തമ്മോ ചങ്കിൽ ഒരു ആണി അടിച്ച് കേറ്റിയാ എങ്ങനെ ഉണ്ടാവും അത് തന്നെ
😆😆
ഇതിലും കോമഡി റെമോ ആണ്
അവൻ എന്തായി
എടാ അവൻ നിൻ്റെ പെഗ് എടുത്ത് അടിച്ച് ഷോക്ക് അടിച്ച പോലെ ഇരുന്നു ….
എടാ ഇത് ശീലം ഇല്ലാത്തവർ അടിച്ച സുന പോകയും ഞാൻ പറഞ്ഞു
ആണല്ലേ അയ്യോ രണ്ട് ദിവസം മൂത്രം പോവുന്നില്ല ഒരു കടച്ചിൽ പോലെ ….. പക്ഷേ സാനം ടോപ് അല്ലേ.. .
അത് അതേ
എന്നാലേ വാ നമ്മക്കേ പോയേക്കാം അപ്പോ ഈ ടൂർ പ്ളാൻ പോളിക്കുവല്ലെ ഞാൻ ചോദിച്ചു
നീ നോക്കിക്കോ ഇപ്പൊ കൊളം അക്കി തരാം…. നീ വാ. ..
ഞങൾ അവരുടെ അടുത്തേക്ക് പോയി
അതെ കുട്ടികളെ ഞാൻ ഇപ്പോഴാണ് ഓർത്തത് എനിക്ക് ഓണത്തിന് അമ്മയുടെ വീട്ടിൽ പോണം നന്ദൻ പറഞ്ഞു…..
ശ്രീ അപ്പോ തന്നെ എന്നെ ആണ് നോക്കിയത്
എന്താ ചെയ്യാ എന്ന പോലെ ഞാൻ ആക്ഷൻ കാണിച്ചു….
ഇത്ര നേരം നിൻ്റെ അമ്മേടെ വീട്ടിൽ പോണ കാര്യം നിനക്ക് ഓർമയില്ലേ റെമോ ദേഷ്യപ്പെട്ടു
വിട്ടേക്ക് ടാ താൽപര്യം ഇല്ലത്തവർ വരണ്ട ശ്രീ റെമോനോടു പറഞ്ഞു….
മനുഷ്യന്മാർക്ക് ഇത്ര ജാഡ പാടില്ല …
അങ്ങനെ ലഞ്ച് ബ്രേക്ക് ആയി …
കാൻ്റീനിലേക്ക് പോവാൻ ഞങൾ നിന്നതും അവളും കൂടെ വന്നു….
നീ ഫുഡ് കൊണ്ട് വന്നില്ലേ നന്ദൻ അവളോട് ചോദിച്ചു….
ഇല്ലടാ
ആണോ എന്ന വാ ഒരുമിച്ച് പോവാം…. അവൻ അവളെയും കൂടെ വിളിച്ചു…..
അങ്ങനെ ഞങൾ എല്ലാരും കൂടെ കഴിക്കാൻ പോയി….
നിനക്ക് എന്താ വേണ്ടത് ശ്രീ നന്ദൻ അവളോട് ചോദിച്ചു….
എനിക്ക് ചപ്പാത്തി മതി….
ചേട്ടാ പതിവ് പിന്നെ ഒരു സെറ്റ് ചപ്പാത്തിയും കൂടെ…. നന്ദൻ വിളിച്ച് പറഞ്ഞു
ഫൂഡ് വന്നു….
ശ്രീ: ഹേ ഇതെന്താ ഇവന് ജ്യൂസ് ആണോ ….
റെമോ: അവൻ അതെ കഴിക്കു….