എന്താണ് കറൻ്റ് വരാത്തത് …..
അവിടെ എന്തോ കംപ്ലൈൻ്റ് ആണ് എന്ന് ആരോ വണ്ടി കൊണ്ട് കെട്ടി എന്നൊക്കെ പറയുന്നു എന്ന് പറഞ്ഞു…. ഞങ്ങടെ ക്ലാസ്സിലെ വാർത്ത ചാനൽ വാർത്തയും കൊണ്ട് വന്നു….
ഇനി എന്ത് ചെയ്യും
ചെ ഇന്ന് വരണ്ടായിരുന്നു ഞാൻ പറഞ്ഞു….
ഇന്നലെ നമ്മൾക്ക് ഇന്ന് കറങ്ങാൻ പോയാലോ റെമോൻ്റെ മണ്ടത്തരം….
ഈ മഴയത്തോ ….
എന്നാ നമ്മക്ക് ഓണത്തിന് പോയാലോ അവൻ്റെ അടുത്തത്….
അത് നല്ല ഐഡിയ ശ്രീ പറഞ്ഞു
കൊള്ളാം നന്ദൻ ഒക്കെ….
മറിയ എവിടെ എൻ്റെ സ്വീറ്റ് ഹാർട്ട് റെമോ അവളെ വിളിച്ചു….
എന്താടാ
അതെ നമ്മൾ ടൂർ പോവാ ഓണത്തിന് അവൻ പറഞ്ഞു….
ഒക്കെ…
ഞാൻ പതിയെ ഇരുന്ന ഇടത് നിന്ന് പതിയെ പൊങ്ങി
നന്ദൻ എന്നെ പിടിച്ച് ഇരുത്തി……
ഹി ഹി ഞാൻ ചിരിച്ചു…..
അവനും തിരിച്ച് ചിരിച്ചു…..ഇരി ഇരി
അപ്പോ എങ്ങനെ അളിയാ പോവുക അല്ലേ… റെമോ എന്നോട് ചോദിച്ചു…..
പിന്നെ അവൻ വന്നോളും നന്ദൻ പറഞ്ഞു….
ഇല്ല ഞാൻ ഇല്ല ഇത്തിരി ഗൗരവം വച്ച് ഞാൻ പറഞ്ഞു….
അവൻ തുടങ്ങി അവൻ്റെ
എന്താടാ പ്ലീസ് ഒന്ന് വാ റെമോ പറഞ്ഞു…
പാച്ചു നീ വരുന്നോ അതോ നിൻ്റെ മറ്റെ കാര്യം ഞാൻ പാട്ടാക്കണോ ഞാൻ നന്ദൻ ഒരു ഭീഷണി മുഴക്കി….
എന്താ നന്ദ അങ്ങനെ ഒരു ടോക്ക്….. ഞാൻ ചോദിച്ചു
വേറെ വഴി ഇല്ല അളിയാ നിന്നെ അങ്ങനെ കൊണ്ടുപോവാൻ പറ്റൂ…..
ഓഹോ അപ്പോ നീയും നന്ദ ഞാൻ ഇനി നിങ്ങളും ആയി യാതൊരു ബന്ധവും ഇല്ല. ….
ഇരിയെടാ അവിടെ വേണ്ട വേണ്ട എന്ന് വക്കുമ്പോ നി എന്ത് പറയാൻ നീ വന്നില്ലെങ്കിൽ ഈ റെമോൻ്റെ ഉള്ളിൽ ഉള്ള അന്നിയനെ എല്ലാരും കാണും….
റെമോ…..
അല്ല നമ്മൾ എങ്ങോട്ടാ പോവുന്നത് നന്ദൻ ചോദിച്ചു…..
ശ്രീ എവിടേക്ക് ആണെങ്കിലും നിൻ്റെ ആ മണ്ടൻ വിഷ്ണുവിനെ വിളിച്ചോണ്ട് വരണ്ട കേട്ടോ….റെമോ പറഞ്ഞു
അത് ശെരി ആണ് അവൻ വേണ്ട മറിയ പറഞ്ഞു….