Hero 2 [Doli]

Posted by

വേണ്ട മിസ്സ്

എന്തിനാ കുട്ടി അവരോടൊക്കെ വഴക്കിന് പോവുന്നത്….

ഇല്ല മിസ്സ് അത് പണ്ടത്തെ ഒരു മാച്ചിൻ്റെ ആണ് കുഴപ്പം ഇല്ല ഞാൻ ഒക്കെ ആണ്….

മിസ്സ് ബുദ്ധിമുട്ടില്ല എങ്കിൽ ഒരു റിക്വേസ്റ്റ് ഉണ്ട്….

എന്താ കുട്ടീ പറയൂ…..

എനിക്ക് ഇന്ന് ലീവ് തന്ന നന്നായിരുന്നു….

ആണോ എന്ന ഇയാള് പോയി റെസ്റ്റ് എടുത്തോ ഒക്കെ ആയിട്ട് വന്ന മതി യു ബെറ്റർ ഗെറ്റ് എ ചെക്ക് അപ്പ്…..

ഇല്ല മിസ്സ് ഞാൻ ഒക്കെ ആണ് അതൊന്നും വേണ്ട അപ്പോ ഞാൻ പോക്കോട്ടെ മിസ്സ്…

ഒക്കെ മോനെ പോക്കോ എങ്ങനെ ആണ് വണ്ടി ഉണ്ടോ….

ഇല്ല മിസ്സ് ഞാൻ ഓട്ടോയിൽ പോവാം….

ഒക്കെ മോനെ…. മിസ്സ് വെളിയിലേക്ക് ഇറങ്ങി…..

ഞാനും ബാഗ് ഒക്കെ എടുത്ത് പോവാം എന്നും കരുതി ഇറങ്ങി….അവരോട് പറയാൻ ഞാൻ അക്ഷയിനെ ഏൽപ്പിച്ചു….

പിന്നെ അടുത്ത ഒരാഴ്ച ഞാൻ കോളജിൽ പോയില്ല…..

നന്ദനെ മാത്രം വിളിച്ച് കാര്യം പറഞ്ഞു….

ഒരു രാത്രി എനിക്ക് ഒരു കോൾ വന്നു…. ശ്രീ പേര് വന്നു….

ഞാൻ എടുത്തില്ല

വീണ്ടും വിളി വന്നു….

ഹലോ….

സൂര്യ ഇത് ഞാൻ ആണ് ശ്രീ

എന്താ പറയു

ഒന്നും ഇല്ല നീ എന്താ വരാത്തത് എന്ന് അറിയാൻ വിളിച്ചതാ

ഞാൻ വന്നില്ലെങ്കിൽ കുട്ടിക്ക് എന്താ ….

എന്താടാ ഇങ്ങനെ ഒരു സ്നേഹവും ഇല്ലാതെ

നീ ഇങ്ങനത്തെ വർത്തമാനം പറയാൻ ആണെങ്കി ഞാൻ കട്ട് ചെയ്യും….

വേണ്ട വേണ്ട….

പിന്നെ ….

അത് തന്നെ നീ എന്താ വരാത്തത് എന്ന്….

ഇപ്പൊ അത് അറിഞ്ഞിട്ട് എന്തിനാ….

ചുമ്മാ നമ്മടെ ഇഷ്ടപെട്ടവർക്ക് എന്താ എന്നൊക്കെ വിളിച്ച് ചോദിക്കുന്നത് ഒരു നട്ടുനടപ്പല്ലെ…..

കുട്ടി ഞാൻ അവസാനം ആയി പറയാം കുട്ടി വിചാരിക്കുന്ന ഒരു ആളെ അല്ല….പിന്നെ കുട്ടിക്ക് എന്നോട് ഉള്ളത് സ്നേഹം അല്ല എൻ്റെ അവസ്ഥ കണ്ട് ഉള്ള ഒരുതരം സഹതാപം ആണ്…. സോ ബെറ്റർ ചെയിഞ്ച് യുവർ മെൻ്റാലിറ്റി …..

പിന്നെ എൻ്റെ സുഖവിവരം വിളിച്ച് അന്വേഷിക്കാൻ തോന്നിയ മനസ്സിന് താങ്ക്സ് ….. . അത് പോലെ ഒരു കാര്യം കൂടെ കുട്ടി ഈ രാത്രി നേരത്ത് എന്നെ വിളിച്ച് ബുദ്ധിമുട്ടണം എന്നില്ല …… . പിന്നെ ഇത്ര കഷ്ടപ്പെട്ട് വിളിച്ചതല്ലെ ഞാൻ ഇനി അടുത്ത ആഴ്ചയെ വരൂ…. .. .അപ്പോ വേറെ ഒന്നും ഇല്ലല്ലോ ….. അപ്പോ ശെരി ഗുഡ് നൈറ്റ്….. ….. ഞാൻ ഫോൺ കട്ടാക്കി….. …

Leave a Reply

Your email address will not be published. Required fields are marked *