മറിയ: എന്താ ഡീ ഇത് അവൻ നിന്നെ തിന്നെനെ ഇപ്പൊ
ശ്രീ: അവന് നല്ല പോലെ അഭിനയം അറിയാം സ്പോട്ടിൽ അല്ലേ ഓരോന്ന് അടിച്ച് ഇറക്കുന്നത്….
നന്ദ നീ ഇങ്ങ് വന്നെ അവൾ അവനെ അടുത്തേക്ക് വിളിച്ചു….
എന്താ ശ്രീ…
നിനക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ….
പറ ദേയവ് ചെയ്തു ഇവിടെ പ്ളാൻ ചെയ്യുന്നത് അവനോട് പോയി പറഞ്ഞു കൊടുക്കരുത്…..ഞാൻ കാല് പിടിക്കാം…..
ഓക്കെ നിനക്ക് വേണ്ടി ഞാൻ അത് ചെയ്യാം
റെമോ നീയോ അവൻ്റെ ചീട്ട് കീറാൻ നീയും നിക്കില്ലെ എൻ്റെ കൂടെ….ശ്രീ അവനോട് ചോദിച്ചു….
ഒന്ന് പോയേടി അവൻ എൻ്റെ ഉയിർ നമ്പൻ ആണ് അവൻ്റെ ചീട്ട് കീറാൻ ഒന്നും ഞാൻ ഇല്ല….
എടാ മണ്ടാ അവൻ ശെരിക്കും ആരാ എന്ന് കണ്ട് പിടിക്കാൻ ആണ് അവൾ ഉദ്ദേശിച്ചത് …..നന്ദൻ പറഞ്ഞു
അങ്ങനെ ആണെങ്കിൽ ഫുൾ സപ്പോർട്ട് അല്ല മറിയ ഉണ്ടോ ഈ ടീമിൽ….റെമോ ചോദിച്ചു…
ഉണ്ട് തും ഹൊ നാ തോ മേ ബി ഹൂ…..😊😊
ഓഹോ എന്താ പറഞ്ഞത്….😟
എടാ മണ്ടാ നീ ഉള്ളത് കൊണ്ട് ഞാനും ഉണ്ട് എന്ന് നന്ദൻ പറഞ്ഞു
ഹേ ആണോ…..😌😌
സി
സിയോ
സി എന്നാല് യെസ് എന്നാ മറിയ അവനോട് പറഞ്ഞു….
നിങ്ങളുടെ പഞ്ചായത്ത് പിന്നെ ശ്രീ അവരോട് പറഞ്ഞു….
അപ്പോ മിഷൻ അരികോമ്പൻ അല്ല പാർത്ഥൻ കൊമ്പൻ റെമോ പറഞ്ഞു….
കൊട് കൈ…..
എന്ത് എങ്ങനെ ഒന്ന് പറ നന്ദൻ അവളോട് ചോദിച്ചു…..
……
ബാക്ക് ടു പാച്ചു….
ചെ പറഞ്ഞത് കടുത്തു പോയോ ഇല്ല ഇനി പിന്നാലെ വരാതെ ഇരുന്ന മതി….
നല്ല കാലത്ത് ഒരുത്തിയും വന്നില്ല അതെങ്ങനെ ആ ഇന്ദ്രൻ തെണ്ടി ഉള്ളപ്പൊ ആർക്ക് നമ്മളെ ഒക്കെ വേണം….
ഞാൻ ബെഞ്ചിൽ തട്ടിക്കൊണ്ട് കിടന്നു….
മിസ്സ് പെട്ടന്ന് ഉള്ളിലേക്ക് വന്നു
പാർത്ഥൻ ആർ യു ഓക്കേ ചൈൽഡ്
ഇല്ല മിസ്സ് ഒക്കെ ആണ്
അല്ല തനിക്ക് ഹോസ്പിറ്റലിൽ പോണോ….