Hero 2 [Doli]

Posted by

നിനക്ക് പറഞ്ഞ മനസ്സിലാവില്ലേ ഒന്ന് മിണ്ടത്തെ ഇരുന്നോ കണ്ടില്ലേ എനിക്ക് ചുറ്റും നൂറ് പ്രശ്നങ്ങൾ ആണ് ….

അപ്പോ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഒക്കെ…. അവൾ എന്നെ നോക്കി പറഞ്ഞു….

ഇങ്ങ് വാടി ഞാൻ അവളെ പിടിച്ച് വലിച്ച് അവിടെ ഇരുത്തി….

എടി നിനക്ക് വട്ടാണോ അതോ നിന്നെയും ആരെങ്കിലും തലക്ക് അടിച്ചോ….. എന്നെ പറ്റി നിനക്ക് എ ബി സി ഡീ അറിയാമോ പോട്ടെ എൻ്റെ പേരെങ്കിലും അറിയാമോ….

നീ സൂര്യ എൻ്റെ ബോയ്ഫ്രണ്ട്….. അവൾ ഒറ്റവാക്കിൽ പറഞ്ഞു…..

ആഹ്…. ദേ പിന്നെയും എടി ഒരു പർവേർട്ടിനെ സ്നേഹിക്കാൻ ഇത് സിനിമ ഒന്നും അല്ല പച്ചയായ ജീവിതം ആണ്…

അതിന് നീ അങ്ങനെ ഒന്നും അല്ല എന്ന് എനിക്ക് അറിയാം …. അവളുടെ വാക്കുകളിലെ കോൺഫിഡൻസ് എന്നെ ഭ്രാന്തൻ ആക്കി….

എടാ നന്ദ ഇവളക്ക് വല്ല പ്രാന്തും ഉണ്ടോ നീ നോക്ക്…..

എടി നീ വിചാരിക്കും പോലെ നിന്നെ സ്നേഹിക്കാനും മാത്രം ഒരുത്തൻ അല്ല ഞാൻ …..

ആരാ നീ…..

അത് നീ അറിയണ്ട ആവശ്യം ഇല്ല….

റെക്കോർഡ്സ്സ് പോലും ഉണ്ടാവില്ല നോക്കിക്കോ…..പോയി…..

എന്നാ നീ. തന്നെ പറ എന്ത് കൊണ്ട് ഞാൻ നിന്നെ വിടണം എന്ന് അവൾ ഇരുന്ന സ്ഥലത്ത് നിന്നും എണീറ്റു….

പാർത്ഥൻ ടി റോഡ്സൈഡ് കുപ്പം കേട്ടിട്ടുണ്ടോ നിങ്ങളുടെ ഭാഷയിൽ സ്ലം….

അന്ന് പബ്ബിൽ പോവാൻ കാറിൽ കേറാൻ നീ പറഞ്ഞപ്പോ നിൻ്റെ കൂടെ ഉള്ളവ്വൻ പറഞ്ഞത് ഓർമ ഇല്ലെ എന്തായിരുന്നു… കാറിൽ കെറാൻ പോലും യോഗ്യത ഇല്ലാത്ത ഇവന്മാരെ കൊണ്ട് പോണോ ശ്രീ എന്ന്…..

അതാണ് ഡീ ഞങ്ങളെ പോലെ ഉള്ള ആളുകളുടെ പ്രശ്നം ഞങൾ എവിടെയും സെറ്റ് ആവില്ല…..

പറ ഇനി പറ നിനക്ക് ഈ തെണ്ടിയുടെ കൂടെ ചേറിലേക്ക് വരണോ…..ഇത്രയും വലിയ തേണ്ടിയായ എന്നെ മതിയോ കോളജ് സൂപ്പർ ഗേളിന്

അതെ സ്റ്റീൽ ഐ ലവ് യു…..

പ്പ നീ എന്താi വന്ദനം കളിക്കുന്നോ നീ ഇവിടെ നിന്നോ ഞാൻ പോയേക്കാം…..

Leave a Reply

Your email address will not be published. Required fields are marked *