ഞാനും സുജേച്ചിയും [Ambily]

Posted by

ഞാനും സുജേച്ചിയും

Njaanum Sujechiyum | Author : Ambily


ഇത് എന്റെ അനുഭവമാണ്, എന്നുവെച്ചാൽ യഥാർത്ഥ സംഭവം. എന്റെ ബാല്യം അത്ര കളർഫുൾ ആയിരുന്നില്ല, ഞാൻ രണ്ടു ചേച്ചിമാർക്കു ശേഷം ഉണ്ടായതു കൊണ്ടാവാം വീട്ടുകാർക്ക് ശകലം ശ്രദ്ധ കൂടുതൽ ആയിരുന്നു.

കളിക്കാൻ വിടില്ല,അപകടം പറ്റിയാലോ എന്ന ചിന്ത. പൊതുവേ ആൺകുട്ടികൾ കുറവായിരുന്ന അയൽ വീടുകളിൽ എനിക്ക് സമ പ്രായക്കാരായ കൂട്ടുകാർ ഇല്ലായിരുന്നു എന്നതാണ് സത്യം. പെങ്ങൻമാരുടെ അമിത ലാളനയും ശ്രദ്ധയും എന്നെ കൂടുതൽ അന്തർമുഖനാക്കി എന്നതാണ് സത്യം. അമ്മയും അച്ഛനും ഒരു കമ്പനിയിലെ സാധാരണ ജീവനക്കാരായിരുന്നതിനാൽ എന്നും ജോലിക്കു പോകേണ്ടിയിരുന്നു. ഞായറാഴ്ചകളിൽ മാത്രം എല്ലാവരും വീട്ടിലുണ്ടാവും. അങ്ങനെ ബാല്യം വലിയ രസങ്ങളൊന്നുമില്ലാതെ കടന്നു പോയിരുന്നു.

എന്നേക്കാൾ ഏഴു വയസ്സ് കൂടുതലുണ്ടായിരുന്നു മൂത്ത ചേച്ചിക്ക്, രണ്ടാമത്തവൾക്ക് മൂന്നും. മൂത്ത ചേച്ചി എന്നു പറഞ്ഞാൽ വളരെ മുതിർന്ന ആളെപ്പോലെ ആയിരുന്നു പെരുമാറ്റം. രണ്ടാമത്തവൾ പിന്നെയും കുഴപ്പമില്ലായിരുന്നു. മൂത്ത ചേച്ചിയുടെ കൂട്ടുകാരി ആയിരുന്നു സുജ, അടുത്ത വീടാണ്. സ്കൂൾ വരെ അവർ ഒരുമിച്ച് പഠിച്ചതാണ്, പഠിക്കാൻ മോശമായതിനാൽ പത്തിൽ പഠനം ഏറെക്കുറെ നിർത്തി. അക്കാലത്ത് പ്രചുര പ്രചാരമുണ്ടായിരുന്ന ടൈപ്പ് റൈറ്റിംഗ് പഠനത്തിന് പോയി. ചേച്ചി കോളേജിലും മറ്റുമായപ്പോൾ വീട്ടിൽ നിന്നു മാറി ഹോസ്റ്റലിൽ താമസമാക്കുകയും ചെയ്തു. ചേച്ചിക്ക് ഏതാണ്ട് ഇരുപത് വയസ്സ് പ്രായമായപ്പോളേക്കും സുജചേച്ചി എല്ലാ പഠന പദ്ധതികളും നിർത്തി വീട്ടിലിരുപ്പായി. സാമ്പത്തികമായി ഞങ്ങളേക്കാൾ മോശമായ അവസ്ഥ ആയിരുന്നതു കൊണ്ട് അവരുടെ അച്ഛനും അമ്മയും കൂലിപ്പണിക്ക് പോകുന്നുണ്ടായിരുന്നു. സുജേച്ചിയുടെ ഒരു ചേച്ചിയെ കല്യാണം കഴിച്ചു വിട്ടിരുന്നു. ഈ രണ്ടു വീടുകളും അങ്ങനെ വളരെ അടുപ്പത്തിലും സഹകരണത്തിലും പോയിക്കൊണ്ടിരുന്നു.

രണ്ടാമത്തെ പെങ്ങൾ പത്തിൽ പഠിക്കുന്ന സമയം, കൂടുതൽ നേരവും അവൾ ട്യൂഷൻ ക്ലാസിലും സ്കൂളിലുമായിരിക്കും.വീട്ടിൽ ഞാൻ തനിയെ ആയിരിക്കും സ്കൂളില്ലാത്ത ദിവസങ്ങളിൽ. ചില ദിവസങ്ങളിൽ സുജേച്ചി വീട്ടിലേക്ക് വിളിച്ച് അവിടെ ഇരുത്തും, എന്തെങ്കിലുമൊക്കെ സംസാരിച്ച് നേരം കളയും. സുജേച്ചി പൊതുവേ ശാന്ത പ്രകൃതമാണ്, അധികമാരോടും സംസാരമില്ല.എന്റെ മൂത്ത ചേച്ചിയാണ് പ്രധാന കൂട്ട്, ചേച്ചി പഠിക്കാൻ പോയപ്പോൾ സുജേച്ചിക്ക് കൂട്ടില്ലാതായി.

Leave a Reply

Your email address will not be published. Required fields are marked *