അമ്മായിയെ കണ്ട്
ഞാൻ : ആഹാ അമ്മായിയും ഉണ്ടോ, കുഞ്ഞമ്മാവൻ എന്തേയ്?
സുരഭി : അമ്മാവൻ വന്നട്ടില്ലടാ ഞങ്ങൾ രണ്ടും മാത്രം ഉള്ളു
ഞാൻ : അതു കൊള്ളാലോ, നിങ്ങളെ രണ്ടുപേരെയും തനിച്ചു വിടുന്ന ഒരാള്
അങ്ങോട്ട് വന്ന
അമ്മ : ഞാൻ നിർബന്ധിച്ച് കൊണ്ടുവന്നതാ, അല്ലെങ്കിൽ എവിടെ വരാൻ, കല്യാണം കഴിഞ്ഞ് രണ്ടു മൂന്നു തവണയല്ലേ ആകെ ഇങ്ങോട്ട് വന്നിരിക്കുന്നത്
സുരഭി : അല്ല നീ എന്താ അങ്ങോട്ട് വരാതിരുന്നത്
ഞാൻ : എനിക്കിവിടെ നല്ല തിരക്കായിരുന്നു
സുരഭി : ഓ പിന്നെ ഒരു വലിയ മാനേജർ വന്നിരിക്കണു
ഞാൻ : അമ്മായിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടാണ് ഞാൻ ഇല്ലാതെ അവിടെ ഒരു കാര്യവും നടക്കില്ല
അമ്മ : നീ കഴിച്ചില്ലല്ലോ, വേഗം കുളിച്ചിട്ടു വാ
ഞാൻ : ആ.. ഡി കാന്താരി നീ കഴിച്ചോ?
സുരഭി : അവള് നേരത്തെ കഴിച്ചു, നീ പോയി എന്നാ കുളിച്ചിട്ടു വാ, ഞങ്ങൾ കഴിച്ചട്ടില്ല
ഞാൻ : ആ..
മുറിയിലേക്ക് ചെന്ന് ഡ്രെസ്സൊക്കെ മാറി തോർത്തും ഉടുത്ത് പുറത്തെ ബാത്‌റൂമിൽ ചെന്ന് കുളിയൊക്കെ കഴിഞ്ഞു വന്ന് ഭക്ഷണം കഴിക്കാൻ ഇരുന്ന്
ഞാൻ : അല്ല കുഞ്ഞമ്മാവൻ സ്ഥലത്തില്ലേ അമ്മായി
സുരഭി : അത് നിനക്കെങ്ങനെ അറിയാം
ചിരിച്ചു കൊണ്ട്
ഞാൻ : ഉണ്ടെങ്കിൽ നിങ്ങളെ വിടില്ലല്ലോ
പുഞ്ചിരിച്ചു കൊണ്ട്
സുരഭി : ഓണത്തിന് മുന്നേയുള്ള കുറേ ജോലി ബാക്കിയുണ്ട് അത് തീർക്കാൻ പോയേക്കുവാ
ഞാൻ : എവിടെയാ?
സുരഭി : കോയമ്പത്തൂർ
ഞാൻ : ഏ… അവിടെവരെയെത്തിയോ, ഇനി വല്ല തമിഴത്തിയേയും അടിച്ചു കൊണ്ട് വരോ
സുരഭി : പോടാ.., അല്ല നിന്റെ പഠിപ്പൊക്കെ എങ്ങനെ പോണ്
ഞാൻ : ആ കുഴപ്പമില്ല, കാന്താരി ഇപ്പൊ മൂന്നിൽ അല്ലെ
സുരഭി : ആടാ… തിങ്കളാഴ്ച ക്ലാസ്സ് തുറക്കും
ഞാൻ : അപ്പൊ ഈ ആഴ്ച ഇവിടെ കാണുമല്ലോ
സുരഭി : ആ നോക്കട്ടെ അതിനു മുന്നേ നിന്റെ കുഞ്ഞമ്മാവൻ വന്നാൽ പോവും