എന്റെ മാവും പൂക്കുമ്പോൾ 13 [R K]

Posted by

മായ : വാ അജു വന്നിരിക്ക്

കൈ കഴുകി ടേബിളിൽ ഇരുന്ന എന്റെ മുന്നിൽ മല്ലി വന്ന് ഭക്ഷണം വിളമ്പി, കഴിക്കുന്നതിനിടയിൽ

മായ : അല്ല രമ്യ ഇവിടെ ഷോപ്പിൽ ഹോം ഡെലിവറിയൊന്നും ഇല്ലേ?

രമ്യ : അതൊക്കെ ഇവിടെ പ്രാക്റ്റിക്കൽ ആവോ?

മായ : പിന്നെ പുറത്തൊക്കെ എപ്പോഴേ തുടങ്ങി, ഇവിടെ വരാൻ അധികം താമസം ഒന്നുമില്ല

ഞാൻ : ആണോ എന്നാ നമുക്കും തുടങ്ങിയാലോ ചേച്ചി

എന്നെ നോക്കി

രമ്യ : മം നോക്കാം

മായ : ഇനിയുള്ള കാലത്ത് ഇതാവും ട്രെൻഡ്, അവിടെയൊക്കെ ഫുഡ്‌ വരെ വീട്ടിൽ എത്തിച്ച് കൊടുക്കാൻ തുടങ്ങി

രമ്യ : മം അജു നീ അതിനെക്കുറിച്ചു ഒന്ന് നോക്ക്

ഞാൻ : ശരി ചേച്ചി, അല്ല മായ ചേച്ചി എന്താ ഇനി പരിപാടി

ചിരിച്ചു കൊണ്ട്

മായ : ഞാനൊരു ബ്യൂട്ടിപാർലർ തുടങ്ങിയാലോന്ന് ആലോചിക്കുവാടാ

ഞാൻ : ഏ… മെഡിസിൻ പഠിച്ചിട്ടു ബ്യൂട്ടിപാർലർ തുടങ്ങാൻ പോവുന്നോ

മായ : അതിനെന്താടാ എന്റെ സെക്ഷനിൽ പെടുന്നതല്ലേ

ഞാൻ : ചേച്ചി അപ്പൊ എന്തിന്റെ ഡോക്ടർ ആണ്

മായ : സ്കിൻ സ്‌പെഷ്യലിസ്റ്റ്

ഞാൻ : ഓ…

സാവിത്രി : അപ്പൊ ക്ലിനിക്കും കാണോ?

മായ : ആ മമ്മി അങ്ങനെയാ ഞാൻ ആലോചിക്കുന്നത്

രമ്യ : മം അതിനു നല്ല സ്കോപ്പ് ഉണ്ട്

ഞാൻ : എവിടെയാ തുടങ്ങാൻ ഉദ്ദേശിക്കുന്നതപ്പോ

മായ : ഒന്നും തീരുമാനിച്ചട്ടില്ലടാ ഒരു ആലോചന വന്നു, ഇനി ഒന്ന് വിശദമായി പഠിക്കണം

സാവിത്രി : മം നല്ലതാണെങ്കിൽ വേഗം അതിന്റെ കാര്യങ്ങൾ നോക്ക്

മായ : മം..

ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു രമ്യയുമായി ഇറങ്ങും നേരം

മായ : അച്ഛനും അമ്മയുമൊക്കെ എത്തിയോ അജു?

ഞാൻ : അറിയില്ല ചേച്ചി, രാത്രി ചെല്ലുമ്പോൾ അറിയാം

മായ : മം.. വിളിച്ചു നോക്കിയില്ലേ?

ഞാൻ : ഏയ്‌…

രമ്യ : പോവാം അജു

ഞാൻ : ആ ചേച്ചി,മായ ചേച്ചി ഞാൻ പോണ്

Leave a Reply

Your email address will not be published. Required fields are marked *