ഒന്നും പറയാൻ അനുവദിക്കാതെ എല്ലാം പറഞ്ഞൊപ്പിച്ചു. ” ശരി ചേച്ചി. പക്ഷെ എനിക്ക് ചേച്ചിയെ ഇഷ്ടം ആണ് ” എന്ന് പറഞ്ഞുകൊണ്ട് രാഗേഷ് ആ കാൾ കട്ട് ചെയ്തു. ജാൻസിക്ക് ഒരുപാട് വിഷമം ആയി പക്ഷെ മാത്യുവിന്റെ മുഖം ആലോചിച്ചപ്പോൾ ഇതാണ് ശരി എന്ന് അവൾക്ക് തോന്നി.
പിന്നീട് അങ്ങോട്ട് ക്രിസ്മസ് ലീവ് ആയിരുന്നു. പകൽ സമയങ്ങളിൽ വീട്ടുജോലികളിൽ ഏർപ്പെട്ട ജാൻസി സമയം തള്ളിനീക്കി. രാത്രിയിൽ അവൾ മാത്യുവിനെ വിളിക്കും പക്ഷെ ഉറങ്ങാൻ കിടക്കുമ്പോൾ അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നു. അവൾ അന്ന് രാഗേഷുമായി നടന്ന കാര്യങ്ങൾ ഓർക്കും അപ്പോൾ അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതായി അവൾ അറിയുന്നു. അവൾ വികാരങ്ങളെ കടിച്ചമർത്തി മാത്യുവിന്റെ പെണ്ണായി ദിവസങ്ങൾ തള്ളി നീക്കി. ഒരു ദിവസം ജാൻസി ഉറങ്ങാൻ കിടന്നപ്പോൾ അവളുടെ ഫോണിൽ റീമയുടെ മെസ്സേജ് വന്നു
റീമ: ഹായ്, രാഗേഷ് വിഷമത്തിലാണ് അതുകൊണ്ടാണ് ഞാൻ മെസ്സേജ് അയച്ചത്
ജാൻസി: അവൻ എന്നെ എന്താണ് ചെയ്തതെന്ന് നിന്നോട് പറഞ്ഞിട്ടുണ്ടാവുമല്ലോ? എനിക്ക് ഇത് തുടരാൻ പറ്റില്ല. ഞാനും മാത്യുവും കൂടെ സന്തോഷത്തിൽ ആണ് ജീവിക്കുന്നത് അത് തകർക്കാൻ ആരും വരണ്ട.
റീമ: ഇല്ല ജാൻസി പക്ഷെ രാഗേഷിന് നിന്നെ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടാണ് ഞാൻ ഇപ്പൊൾ മെസ്സേജ് അയച്ചത്. അവൻ എന്നോട് മെസ്സേജ് അയക്കാൻ പറഞ്ഞിട്ടില്ല പക്ഷെ അവന്റെ സംസാരം കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി
ജാൻസി: എനിക്ക് അറിയാം രാഗേഷിന്റെ സ്നേഹം പക്ഷെ എനിക്ക് പേടിയാണ് അവനുമായിട്ട് അടുത്താൽ ഞാൻ മാത്യുവിൽ നിന്ന് അകലും അത് പാടില്ല ഞങ്ങൾ രണ്ടുപേരും ഈ ജന്മത്തിൽ ഒരുമിച്ചായിരിക്കും എന്ന് തീരുമാനിച്ചതാണ് അവിടെ ആരും വേണ്ട. ദയവ് ചെയ്ത് എന്നെ ഇനി ശല്യം ചെയ്യരുത്
ജാൻസി പറഞ്ഞതിന്റെ മറുപടി അയി ഒന്ന് മൂളിക്കൊണ്ട് റീമ ആ ചാറ്റ് അവസാനിപ്പിച്ചു.
ഉറങ്ങാൻ കിടന്നപ്പോൾ ജാൻസിക്ക് ഉറക്കം വന്നില്ല അവൾ രാഗേഷിന് തന്നോടുള്ള സ്നേഹതിനെ കുറിച് ആലോചിച്ചു. മാത്യു ഒഴിവാക്കിയ സ്ഥലങ്ങളിൽ മുഴുവൻ രാഗേഷ് കരുതലോടെ തന്റെ കൂടെ ഉണ്ടായിരുന്നു. ജാൻസി ഓർത്തു പെട്ടന്ന് അവളുടെ മനസ്സിൽ അന്ന് സംഭവിച്ച കാര്യങ്ങൾ വന്നു. തന്റെ ജീവിതത്തിലെ ആദ്യത്തെ ലിപ് ലോക്ക് അത് അവളെ വികാരപരിതയാക്കി. അങ്ങനെ അവൾ ആ രാത്രിയും തള്ളി നീക്കി.
മാത്യു കൂട്ടുകാരുടെ കൂടെ മൂന്നാർക്ക് ഒരു യാത്ര പോയി 5 ദിവസം കഴിയും തിരിച്ചെത്താൻ. ജാൻസി അവനെ വിളിക്കുമ്പോഴൊന്നും അവന് സംസാരിക്കാൻ സമയം ഉണ്ടായില്ല. ഈ അവകണന വീണ്ടും ജാൻസിയുടെ ഉള്ളിൽ രാഗേഷിനോടുള്ള സ്നേഹം വളർത്തി. അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ വീണ്ടും ജാൻസിയിൽ പതിവ് ചിന്തകൾ ഉണർന്നു. വേണ്ട വേണ്ട എന്ന് അവൾ തീരുമാനിച്ചെങ്കിലും അവളുടെ മനസ്സ് റീമയോട് ചാറ്റ് ചെയ്യാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ അവസാനം അവൾ ഫോൺ എടുത്ത് റീമയ്ക്ക് ഒരു ഹായ് അയച്ചു. അപ്പോൾ തന്നെ ആ മെസ്സേജ് സീൻ ആയി റിപ്ലയും വന്നു
റീമ: എന്ത് പറ്റി ഞാൻ ഒരു ശല്യം അല്ലെ ജാൻസിക്ക്