പെട്ടന്ന് ആ വടി കളഞ്ഞു ചായ്‌പ്പിലേക്കു രതീഷ് ഓടി വന്നു..
അവനെ കണ്ട മായ എന്തു പറ്റി എന്ന സംശയത്തോടെ അവനെ പേടിയോടെ നോക്കി..
“”മായ നമ്മുടെ ദാമുവേട്ടനെ ആരൊക്കെയോ വന്നു തലയ്ക്കിടിച്ചു വിയ്ത്തി ഓടി പോയി ആരാന്നു അറിയില്ല …അയാള് അവിടെ ചോര വാർന്നു കിടക്കുവാ ഇനി ഇവിടെ നിന്നാൽ പ്രശ്‌നമ നിന്റെ ഡ്രെസ്സൊക്കെ എടുത്തു അകത്തു പോയിക്കോ ഞാനും പോകുവാ ബാക്കിയൊക്കെ പിന്നെ പറയാം..പിന്നെ ചെയ്തത് തെറ്റാണെന്നു അറിയാം എന്നോട് ക്ഷമിക്കണം തന്നെ ഞാൻ അത്ര മാത്രം സ്നേഹിച്ചു പോയത് കൊണ്ട മാപ്പു എല്ലാത്തിനും അകത്തു പോയിക്കോ മായേ നമ്മള് ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല അങ്ങനെയേ ആവവു എന്ന ശരി ഞാൻ പോകുവാ””
അവൻ അങ്ങനെയൊരു കള്ളം ഉണ്ടാക്കി പറഞ്ഞു ഇരുട്ടിലേക്കു ഓടി മറഞ്ഞു …
അപ്പോഴും ആ ചാവാലി പട്ടി കുരയ്ക്കുന്നുണ്ടായിരുന്നു…
അവൾ പേടിച്ചു വിറച്ചു കൊണ്ട് തന്റെ ഡ്രെസ്സൊക്കെ കൈയിൽ എടുത്തു ചായ്പ്പിന് പുറത്ത് ഇറങ്ങി.. വേഗം തറവാട്ടിനു അകത്തേക്ക് കയറി പോയി… ചോരയിൽ കുളിച്ചുകൊണ്ട് ആ മഴയത്തു ദാമു കിടന്നു…
“”മഹേഷേട്ടാ.. എഴുന്നേൽക്.. എഴുന്നേൽക് മനുഷ്യ.. പോത്തു പോലെ കിടന്നുറങ്ങാതെ””
മൃദൂല മഹേഷിനെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു…
ഉറക്കപ്പിച്ചിൽ കണ്ണുകൾ തിരുമിക്കൊണ്ട് മഹേഷ് എഴുന്നേറ്റു..
“”എന്താടി ഉറങ്ങാനും സമ്മതിക്കില്ലേ നട്ടപാതിരയ്ക്കു നിനക്ക് വട്ടായൊ””
അവൻ തന്റെ ഉറക്കം നഷ്ടപ്പെട്ട് പോയതിന്റെ ദേഷ്യത്തിൽ അവളോട് ചോദിച്ചു..
“”എന്റെ പൊന്നു മനുഷ്യ.. ആരോ പുറത്തു അലറിയ പോലെ ശബ്‌ദം കേട്ടു ഞാൻ.. എന്തോ സംഭവിച്ചിട്ടുണ്ട് എനിക്ക് എന്തോ പേടിയാവുന്നു ഒന്ന് എഴുന്നേറ്റു നോക്കു മനുഷ്യ””
അവൾ അവനോടു സംശയത്തോടെ പറഞ്ഞു…
“പിന്നെ ഇ പെരു മഴയത്തു അല്ലെ ആൾക്കാരു വരാൻ പോണെ നിന്റെ അച്ഛനോട് പോയി നോക്കാൻ പറ എനിക്ക് എങ്ങാനും വയ്യ നാശം പിടിക്കാൻ ഉറക്കവും കളഞ്ഞു മിണ്ടാതെ കിടന്നു ഉറങ്ങടി അവിടെ”
അവൻ അതും പറഞ്ഞു ചുരുണ്ടു കൂടി കിടന്നു…
“എന്റെ മഹേഷേട്ടാ ഞാൻ കേട്ടതാ വല്ല കള്ളനോ മറ്റോ ആണെന്ന തോന്നുന്നേ എനിക്ക് പേടിയാവുന്നു ഒന്ന് എഴുന്നേൽക് മനുഷ്യ””