ഫൈൻ ഫൈൻ കുഴപ്പം ഇല്ല വാട്ട് എവർ ഹാപ്പെൻസ് ഇറ്റ്സ്സ് ഓക്കേ വാ……
ഇപ്പൊ അങ്ങനെ ഒക്കെ പറയും കൊറച്ച് കഴിഞ്ഞ് വേണ്ട….
ഇല്ല ഇല്ല ഞാൻ ഒന്നും പറയില്ല വാ…
നോ ഡിയർ…..
ദേ മരിയാതക്ക് വരുന്നുണ്ടോ നീ….
ശെരി വാക്കാണല്ലോ ….
അതെ അതെ വാ വാ…..😌🙂
എന്നാ നീങ്ങിക്കെട……ലൈറ്റ് ഓഫ് ആക്കട്ടെ…..
വേണ്ട
അപ്പോ ഓഫ് ആക്കാം….
എസിയുടെ റിമോട്ട് എടുത്ത് കൂളിങ് കൂട്ടി ഇട്ടു…..
എന്തിനാ ഇത്ര ഇടുന്നത്
എനിക്ക് ഇത്ര വേണം…..
എനിക്ക് ഇത്ര വേണ്ട
എന്നാ ആ ബ്ളാങ്കറ്റ് പൊതച്ച് കെടന്നോ…..
ഞാൻ അങ്ങോട്ട് തിരിഞ്ഞ് കെടന്നു…..
കുറച്ച് കഴിഞ്ഞ് ഞാൻ കൂളിങ് കമ്മി ആക്കി ഇട്ടു
ഇന്ദ്ര ഇന്ദ്ര
എന്താ
ഒറങ്ങിയോ നീ
ഇല്ല
ഇങ്ങോട്ട് നോക്ക്
ഇല്ല
നോക്ക്
എന്താടി പിശാശേ നിനക്ക് വെണ്ടത്…..
ഒന്നുമില്ല
അവൾ തിരിഞ്ഞ് അങ്ങോട്ട് നോക്കി കിടന്നു…..
ഞാൻ ഒന്ന് അങ്ങോട്ട് തിരിഞ്ഞ് നോക്കി പെട്ടന്ന് നിരങ്ങി നിരങ്ങി ബ്ളാങ്കറ്റ് പൊക്കി ഉള്ളിൽ കേറി അവളുടെ അടുത്തേക്ക് നിരങ്ങി പോയി….
പതിയെ തിരിഞ്ഞ് അവളുടെ ഇടുപ്പിൽ കൂടെ കൈ വച്ച് ഒറ്റ വലി……
വിടാൻ….
ഇല്ല എന്തിനാ വിളിച്ചത് അത് പറ എന്നിട്ട് വിടാം…..
ഒന്നുമില്ല…
പറയാൻ…..ഞാൻ അവളുടെ കഴുത്തിൽ പതിയെ ഒരു ഉമ്മ കൊടുത്തു….
ഇക്കിളി ആയി അവൾ കഴുത്ത് ഇട്ട് വെട്ടിച്ച് കളിച്ചു…..
അമ്മു………അമ്മു
ഓ
അതെ ഐ ലവ് യു അയ്യേ …..
എന്ത് അപ്പോ ഐ ലൗവ്വണ്ടെ
ലൗവണം ലൗവ്വണം അത് എന്തായാലും വേണം….
എന്നാ ഇങ്ങോട്ട് തിരി…..
എന്തിനാ
നിൻ്റെ മുഖം ഒന്ന് കാണാൻ
ഈ ഇരുട്ടത്തോ
അത് കുഴപ്പം ഇല്ല നമ്മൾക്ക് അത്രയും ഇഷ്ടമുള്ളവരെ നമ്മക്ക് ഇരുട്ടത്തും കാണാൻ പറ്റും….
ഒന്ന് പോ പറ്റികാതെ….
നീ തിരി ലൈറ്റ് ഒക്കെ വരും….
ശെരി
അവൾ പതിയെ എൻ്റെ സൈഡിലേക്ക് തിരിഞ്ഞു….
വെട്ടം വന്നിലല്ലോ
ഒറ്റ ക്ളാപ്പിൽ ലൈറ്റ് ഓൺ ആയി…