അമ്മു: നീ ഇവനൊട് ഇങ്ങനെ ചെയ്യാൻ പാടില്ലയിരുന്ന് അമറെ പാവം എൻ്റെ ഇന്ദ്രൻ
അമർ : എടാ ഞാൻ അല്ല ഇവൾ ആണ് പിന്നെ പറയാം എന്ന് പറഞ്ഞത് എനിക്ക് ഇത് നിന്നോട് കരയാതെ ശ്വാസം മുട്ടി ഇരിക്കുവായിരുന്നു….
ഞാൻ; അതൊക്കെ പോട്ടെ എപ്പൊ തുടങ്ങി ഇത്….
അമർ r: ഒരാഴ്ച….
ഞാൻ: അപ്പോ അതാണ് ഒരാഴ്ച ആയി മോൻ കൺമുന്നിൽ നിന്ന് മുങ്ങി നടക്കുന്നത് അല്ലേ ….
അമർ :ശെരി എന്തായാലും നിങൾ അറിഞ്ഞു എനിക്ക് ഇപ്പൊ സമധാനം ആയി….
മഹാലക്ഷ്മി ഞാൻ അവളെ ഒന്ന് നോക്കി
ശെരി എൻ്റെ വണ്ടി എവിടെ
അത് ദീപുവിൻ്റെ വീട്ടിൽ ഉണ്ട്….. അമർ പറഞ്ഞു
ശെരി നമക്ക് ഇത് ഒന്ന് ആഘോഷിക്കാം എന്താ …. ഞാൻ ചോദിച്ചു….
പിന്നെ വേണ്ടേ അമ്മു ആണ് പറഞ്ഞത്….
അങ്ങനെ അടിച്ച് പോളിയും ചിരിയും കളിയും ഒക്കെ ആയി ഞങ്ങളുടെ ആ ദിവസം അവസാനിപ്പിച്ചു……
മഹാലക്ഷ്മിയെയും വീട്ടിൽ ആക്കി ഞങൾളും വീട്ടിലേക്ക് എത്തി….
ഫുഡ് ഒക്കെ കഴിച്ച് കഥ പറഞ്ഞ് സമയം പോയി….
പപ്പ വന്ന് ഫുഡ് എല്ലാം കഴിച്ച് കിടക്കാൻ ആയി എല്ലാരും അവരവരുടെ മുറികളിലേക്ക് പോയി….
ഹൗ വാസ് ദി ഡേ സ്റ്റെപ് കേറുന്ന വഴി ഞാൻ അമ്മുവിനൊടു ചോദിച്ചു….
നല്ലതാ…. ഗുഡ്
എന്നാലും ഇവർ എന്താ അല്ലേ ….. ട്വിസ്റ്റ് ആയി പോയി….
സത്യം …..
ഉള്ളിൽ കേറി ബെഡിൽ സൈഡിൽ മൊബൈൽ വച്ച് ഞാൻ ചോദിച്ചു….
കെടക്കാം…..
ഹാ
ഞാൻ അവിടെ കിടന്ന തലേണ എടുത്ത് സോഫയിൽ തൂക്കി എറിഞ്ഞു….എണീറ്റു അങ്ങോട്ട് പോയി സോഫയിൽ കേറി കിടന്നു…..
നീ എന്താ അവിടെ കെടക്കുന്നെ
പിന്നെ എവിടെ കെടക്കാൻ
ഇവിടെ വാ
അയ്യോ വേണ്ട എന്നിട്ട് നിൻ്റെ മേലെ തൊട്ടു മുട്ടി എനിക്ക് പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യാൻ അല്ലേ വേണ്ട….
ഇല്ല അത് അങ്ങനെ ഒന്നും ഇല്ല കൊറച്ച് അങ്ങ് മാറി കെടന്നാ മതി…. അയ്യോ വേണ്ട ഇപ്പൊ അങ്ങനെ കിടക്കാം പക്ഷേ ഉറങ്ങി കഴിഞ്ഞ അത് പറ്റില്ല … ചെലപ്പോ കൈ ഒക്കെ വന്നു എന്ന് വരും അത് കൊണ്ട് വേണ്ട നീ അവിടെ കിടന്ന് ഉറങ്ങിക്കോ ഗുഡ് നൈറ്റ്…..