പണി വേണ്ട ഒരു സർപ്രൈസ് കൊടുക്കാം…….
ഫോൺ എടുത്ത് അവനെ വിളി ഇപ്പൊ റെഡി ആകാം….
ടാ നീ എവിടെ ആണ്….
എന്തടി കാര്യം
എടാ അവൻ എന്നെ തല്ലി
ആര്….
വേറെ ആര് ആ കാലമാടൻ ഇന്ദ്രൻ
എന്തിന്
ഒന്നുമില്ല ഞങ്ങളെ മാളിൽ വന്നെ അവിടെ വച്ച് ഫുഡ് വാങ്ങി തരാൻ പറഞ്ഞു അതിന്
നിങൾ ഇവിടെ ഉണ്ടോ
അപ്പോ നീയും അവിടെ ആണോ
അല്ല നിങൾ അവിടെ ആണോ എന്ന ചോദിച്ചത്
അതെ
ഇപ്പൊ കറക്റ്റ് സ്ഥലം എവിടെ ആണ്
ഞങ്ങൽ താഴെ ആണ് അവൻ മുകളിലേക്ക് പോയി എന്തോ വാങ്ങാൻ….
അയ്യോ
എന്താടാ
ഒന്നുമില്ല ടീച്ചർ വന്നു ഞാൻ വിളിക്കാം…..
ഇപ്പൊ രണ്ടും കൂടെ ഓടി തള്ളിക്കൊണ്ട് വരും….
വന്നു വന്നു….
അമ്മു നീ താഴേക്ക് വിട്ടോ ഞാൻ ഇപ്പൊ വരാം
അവൾ പോയതിനു പിന്നാലെ അവര് കാണുന്ന പോലെ മുകളിലേക്ക് നോക്കി കറങ്ങി തിരിഞ്ഞ് ഞാൻ നടന്നു….
അവർ എന്നെ കണ്ട് കാണും തിരിഞ്ഞ് ഓടി…..
കള്ളൻ തന്നെ വിടില്ല നിന്നെ …..
താഴേക്ക് പോയ അമർ പോയി പെട്ടത് അമ്മുവിൻ്റെ മുന്നിൽ….
ഹലോ എങ്ങോട്ടാ … തിരഞ്ഞ് നടക്കാൻ നോക്കിയ അമർ എൻ്റെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി….
അല്ല ഇത്ര പെട്ടെന്ന് ക്ലാസ്സിന് ഇവിടെ ഇതാണ് നീ ആരാടാ ഡിങ്കനോ….ഞാൻ അവൻ്റെ അടുത്തേക്ക് നടന്നൊണ്ട് ചോദിച്ചു….
അല്ല മഹാ നീ. എന്താ ഇവിടെ അമ്മു അവിടെ നിന്നും ഞങ്ങളുടെ അടുത്തേക്ക് വന്നു….
ഇതാര് മഹാലക്ഷ്മി മാഡം എന്താ ഇവിടെ .. ഞാൻ അവളെ നോക്കി ചോദിച്ചു….
അമർ :ഹായ് മഹാലക്ഷ്മി
ഞാൻ : നിർത്തടാ നിൻ്റെ അഭിനയം പുല്ലേ
അമ്മു: ഞങൾ കണ്ടു രണ്ടും കൂടെ വെട്ടി വിഴുങ്ങുന്നത് ….
അമർ : ഇവിടെ വച്ച് കണ്ടതാ ഞങൾ
ഞാൻ: ആണോ അപ്പോ നീ എന്താ എന്നോട് പറയാതെ ഇരുന്നത്….
അമർ : അത്
ഞാൻ: എടാ മതി നീ ഇങ്ങനെ ചെയ്യും ഇന്ന് ഞാൻ വിചാരിച്ചില്ല അമറെ അമ്മുവിൻ്റെ അടുത്തേക്ക് പോയി