വധു is a ദേവത 18 [Doli]

Posted by

ശെരി ശെരി…..

ഇരിക്കിൻ മാഡം…..

ഞാൻ അവളെ അവിടെ ഉള്ള ചെയറിൽ പിടിച്ച് ഇരുത്തി….

ഡോ പ്യുണെ പോയി ഒരു ജ്യൂസ് വാങ്ങി കൊണ്ട് വാ അവൾ എന്നോട് പറഞ്ഞു….

ജ്യൂസ് മാത്രം മതിയോ ഞാൻ അവളുടെ ചെവിയിൽ പിടിച്ച് ചോദിച്ചു….

വിട് നോവുന്നു ഇന്ദ്ര…..

കൈ വിട്ടതും ചിരിച്ചോണ്ട് അവൾ എൻ്റെ വയറിൽ തല ചാരി ചിരിച്ചു….

എന്താ ബോർ ആയോ ……

ശെരിക്കും

എനിക്ക് തനിച്ച് ഇരിക്കാൻ ഒരു സ്ഥലം ആണ് വേണ്ടത്

തനിച്ച് ഇരിക്കാൻ ആണെങ്കിൽ നീ ഇരുന്നോ ഞാൻ വെളിയിൽ ഇരിക്കാം

എടാ മണ്ടാ തനിച്ച് എന്ന് പറഞ്ഞ നീയും ഞാനും മാത്രം

ഇവിടെ നമ്മൾ മാത്രമല്ലേ ഉള്ളൂ

പക്ഷേ ഇവിടെ ഒരു ഇതില്ല എപ്പൊ വേണമെങ്കിലും ആള് വരും

ശെരി ഇപ്പൊ എങ്ങോട്ട് പോണം എന്നാ നീ പറയുന്നത്….

നമ്മക്ക് മാളിൽ പോവാം….

ശെരി വാ അവിടെ എന്ത് ആണോ ഇത്ര ഉള്ളത് ….

അതൊക്കെ ഉണ്ട്….നീ വാ അങ്ങനെ മാളിൽ എത്തി മുകളിൽ പോവുന്ന വഴി ആണ് രണ്ട് തേണ്ടികളെ ഞാൻ കണ്ടത്….

അമ്മു

എന്താടാ

അങ്ങോട്ട് നോക്ക്

എങ്ങോട്ട്

മുന്നിൽ ആരാ അവിടെ ഫുഡ് കോർട്ടിൽ ഇരിക്കുന്നത്….

അമർ മഹാലക്ഷ്മി…..

എടാ ഇവിടെ ഇങ്ങനെ ഒരു കള്ളക്കളി നടക്കുന്നുണ്ടായിരുന്നു അല്ലേ …..

നീ അങ്ങ് മാറി നിൽക്ക് ….എൻ്റെ അമ്മു നീ ദേവദൂതി ആണ് അല്ലെങ്കിൽ നിനക്ക് ഇങ്ങോട്ട് തന്നെ വരാൻ തൊന്നില്ലാലോ….നിക്ക് അവനെ വിളിക്കാം

ഹലോ ….

എന്താടാ

നീ എവിടെ ആണ്….

ഞാൻ സ്പെഷ്യൽ ക്ലാസ്സിൽ ആണ്….

ആണോ നല്ല ഒച്ച ഉണ്ടല്ലോ ചന്ത പോലെ ഉണ്ടല്ലോ…

എടാ അത് പിള്ളേർ അലമ്പുന്നതാ ….

ആണോ നീ എപ്പോ വരും

വൈകുന്നേരം ആവും….

പഠിക്ക് പഠിക്ക് കേട്ടോ…..

ശെരി അളിയാ…..

ഫോൺ കട്ട് ആയതും

കണ്ടോ രണ്ടും കൂടെ നമ്മൾക്ക് ഇട്ട് തന്നെ…

അതെ കള്ളനും കള്ളിയും ലെ… ഇവർക്കിട്ട് ഒരു പണി കൊടുക്കണ്ടേ ഇന്ദ്ര

Leave a Reply

Your email address will not be published. Required fields are marked *