വധു is a ദേവത 18 [Doli]

Posted by

എന്ന ബീച്ചിൽ പോയാലോ …..

നിനക്ക് വട്ടാണോ അമ്മു ഇപ്പൊ ഈ നട്ടവെയിലത്ത് അങ്ങോട്ട് പോയിട്ട് എന്ത് കാണിക്കാൻ ആണ്….

എന്ന പിന്നെ ഇപ്പൊ എങ്ങോട്ട് പോവാൻ ആണ് ….

തൽക്കാലം ഇപ്പൊ ഓഫീസിൽ പോയിട്ട് പിന്നെ തീരുമാനിക്കാം….

അങ്ങനെ ഓഫീസിലേക്ക് പോയി അവിടെ അങ്കിളും പപ്പയും ഉണ്ട്…..

ആഹാ അങ്കിളും ഉണ്ടോ ഉള്ളിൽ പോയ ഞാൻ ചോദിച്ചു….

ഞാൻ ഒരു അത്യാവശ്യം ഉള്ളത് കൊണ്ട് ഇവനെയും കൂടെ കൂട്ടി പോവാം എന്ന് പറഞ്ഞ് വന്നതാ …

അച്ച എപ്പോ വന്നു ….അമ്മു അങ്ങോട്ട് വന്നു….

മോളെ നീയും വന്നോ….

അതെ അചെ വീട്ടിൽ ചുമ്മാ ഇരുന്നപ്പോ ഞാൻ കൂടെ വന്നു ….

നന്നായി….

പപ്പ എവിടെ അങ്കിളെ …..

അയാള് അങ്ങോട്ട് പോയി എന്തോ പേപ്പർ എടുക്കാൻ…. ദാ വന്നല്ലോ

ഹാ എന്താണ് രണ്ടാളും ഈ വഴി….

ഒന്നുമില്ല പപ്പ ചുമ്മാ….

ആയിക്കോട്ടെ….അതെ ഞങൾ ഒന്ന് പൊറത്തേക്ക് പോവാ… ലേറ്റ് ആവും വരാൻ … ആണോ…

ഒരുമിച്ചാ പോവുന്നെ…..

അതെ

അപ്പോ കാർ ഞാൻ എടുതോട്ടെ

നിങൾ എങ്ങനെ വന്നു

ബസ്സിന്….

ശെരി…..ശെരി ദാസാ വാ എറങ്ങാം …..

എന്താ ഇങ്ങനെ നോക്കുന്നെ ഞാൻ അവളോട് ചോദിച്ചു….

ഒന്നുമില്ല നല്ല ഓഫീസ് അല്ലേ….

അതെ കൊള്ളാം ലെ……നീ അദ്യം അല്ലേ ഇങ്ങോട്ട് വരുന്നത്….

അല്ല ഞാൻ വന്നിട്ടുണ്ട്….

ആണോ…. നീ മുടി കളർ ചെയ്തോ…

അതെ

ഇത് എപ്പോ….

കല്യാണ സമയത്ത്….

ആണോ …. നമ്മുടെ ആണോ അതോ ചേച്ചിയുടെയോ….

നമ്മടെ അപ്പോ വേറെ ആയിരുന്നു ഇത് ഇപ്പൊ ചേച്ചിയുടെ കല്യാണത്തിന് ചെയ്തതാ നീ ഇത് ഇപ്പൊ ആണോ കാണുന്നെ….

അതെ ….ഇങ്ങനെ ഉള്ള കര്യങ്ങൾ ചെയ്യുന്നതിന് മുന്നേ ഭർത്താവിൻ്റെ അനുവാദം വാങ്ങണം എന്ന് ഒരു നിയമം ഉണ്ട് ….😜

എങ്ങനെ….. 🙄

അല്ല ഭർത്താവിൻ്റെ സമ്മതം വാങ്ങണം എന്ന്….

സമ്മതം മാത്രം വാങ്ങിയ മതിയോ….

വേണേൽ കാലും പിടിച്ചോ….

പ്പ…..

അതെ ഇത് നമ്മുടെ വീടല്ല കേട്ടോ ഞാൻ അവൾക്ക് വാർണിങ് കൊടുത്തു…..

Leave a Reply

Your email address will not be published. Required fields are marked *