വധു is a ദേവത 18 [Doli]

Posted by

അമ്മ പപ്പ എന്താ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്ത് …..

നീ പപ്പക്ക് വിളിച്ചോ അതിന്… വിളിച്ചു

എന്താ കാര്യം…..

ഒന്നുമില്ല ചുമ്മാ പറഞ്ഞതാ അമ്മ എനിക്ക് ഫുഡ് താ ലഞ്ച് മതി ഞാൻ ഓഫീസിൽ പോവാ….

എന്താ പുതിയ ഉടായിപ്പ് ഹേ….അമ്മ ഫുഡും കൊണ്ട് വരുന്ന വർവ്വിൽ ചോദിച്ചു…..

ഒരു ഉടായിപ്പും ഇല്ല

കഴി കഴി ……

വെള്ളവും കൊണ്ട് അവൾ അങ്ങോട്ടേക്ക് വന്നു…..

അമ്മ …. ഞാനേ പപ്പയുടെ കൂടെ തിരിച് വരത്തുള്ള കേട്ടോ….

ശെരി കൂടെ പോവുന്നത് ഒക്കെ കൊള്ളാം രണ്ടും കൂടെ അവശ്യം ഇല്ലാത്ത വല്ലതും ചെയ്തിട്ട് വന്നാ നോക്കിക്കോ …..

ശെടാ ഒന്നുമില്ല ഞാൻ ചുമ്മാ പോവുന്നതല്ലെ എന്താണ് എന്നൊക്കെ പഠിക്കുന്നത് നല്ലതല്ലേ

എന്നാ പോ….

ഞാൻ കഴിച്ച് കഴിഞ്ഞ് പ്ലേറ്റ് എടുക്കാൻ വന്ന അവളെ തട്ടി കൊണ്ട് ഞാൻ അതും കൊണ്ട് അടുക്കളയിൽ പോയി….. അമ്മ ഞാൻ പോവാ ബൈ

പോട്ടെ….. അവളെ നോക്കി ഞാൻ പറഞ്ഞിട്ട് അങ്ങോട്ട് നടന്നു…..

അതെ ഞാനും വരട്ടെ

വരുന്നോ….

ഇം

എന്ന വന്നോ…..

അമ്മ ഇവളും വരുന്നു എന്ന്….

വിളിച്ചോണ്ട് പോ…….

ഞാൻ ബസ്സിൽ പോവാം എന്ന വിചാരിച്ചത്…..ഇനി കാർ തന്നെ എടുക്കാം….

അതിനെന്താ ഞാനും ബസ്സിൽ തന്നെ വരാം

വേണ്ട ബസ്സ് ഒന്നും വേണ്ട ….അതൊന്നും ശെരി ആവില്ല

ഒക്കെ ശെരി ആവും ബസ്സ് മതി….നീ വന്നെ….

ഒരു ബസ്സിൽ കേറി ടിക്കറ്റ് എടുത്ത് സീറ്റിൽ പോയി ഇരുന്നു….

കൈകോർത്ത് കൊണ്ടുള്ള ബസ്സ് യാത്ര …

എന്തോ ഇതൊക്കെ നിസ്സാരം ആയാ കര്യങ്ങൾ ആണെങ്കിലും എനിക്ക് ഇതൊക്കെ ഒരുപാട് പുതുമ ഉള്ള അനുഭവം ആയി തോന്നി…..

അതെ ഷോപ്പിംഗ് ന് പോയാലോ….കുറച്ച് നേരത്തെ മൗനത്തിനു ശേഷം അമ്മു എന്നോട് ചോദിച്ചു….

ഇന്നലെ ആണ് ഞാൻ പോയത് നിനക്കും അമ്മ എന്തൊക്കെയോ എടുത്തിട്ടുണ്ട്…..

എന്നാലും നിനക്ക് ഞാൻ കല്യാണം കഴിഞ്ഞിട്ട് ഒന്നും വാങ്ങി തന്നിട്ടില്ലല്ലോ….

അതൊക്കെ ഇനിയും സമയം ഇല്ലെ …. ഇപ്പൊ നമ്മക്ക് വേറെ എങ്ങോട്ടെങ്കിലും പോവാം….

Leave a Reply

Your email address will not be published. Required fields are marked *