അത് നീ ആണോ തീരുമാനിക്കുന്നത് ….എൻ്റെ കാര്യങ്ങൾ തീരുമാനിക്കാൻ എൻ്റെ അമ്മ ഉണ്ട് താഴെ….. വെളിയിൽ നിന്ന് ആരെയും തൽക്കാലം എടുക്കുന്നില്ല…..
അതെ ഈ പോത്തിൻ്റെ അവകാശം ഞാൻ അങ്ങ് തീറെഴുതി വാങ്ങി…. അവൾ എൻ്റെ കോളറിൽ പിടിച്ച് പറഞ്ഞു…..
ആണോ…..ഞാൻ അവളെ പിടിച്ച് എൻ്റെ അടുത്തേക്ക് വലിച്ചു….
വിട് ഇന്ദ്ര….
പൊക്കോ …..ഞാൻ അവളൂടെ കൈ വിട്ടുകൊണ്ട് പറഞ്ഞു…. 😶😟
പോണില്ലെ…..
ഇല്ല
എന്താ
എൻ്റെ കല്ലകുട്ടണ്ടെ ആഗ്രഹം അങ്ങ് തീർക്കാൻ തീരുമാനിച്ചു….
ആണോ….
അവളുടെ കൈ എൻ്റെ മസിലിൽ വന്ന് ഇറുക്കി …
അമ്മ എടി പോത്തെ നഖം വെട്ടാതെ കൈകൊണ്ട് അമർത്താതെ…..
ഇന്ദ്ര ഒരു വെപ്രാളത്തോടെ ആണ് അവൾ എന്നെ വിളിച്ചത്
എന്താ ഡീ ഇങ്ങനെ വിളിക്കുന്നെ ….
നിനക്ക് ചെറുപ്പത്തിൽ ഉള്ള നിൻ്റെ സ്പെഷ്യൽ ആയി ഉള്ള എൻ്റെസമ്മാനം ഇപ്പൊ തരാൻ പറ്റുമോ…..
വേണോ….
കിട്ടിയ നന്നായിരുന്നു…. തരാം
എനിക്ക് അന്നത്തെ അതെ ഫീൽ കിട്ടണം….കേട്ടോ
ഏറ്റൂ
എന്ന താ ഞാൻ കണ്ണടചിരിക്കാം…..
ശെരി … ഞാൻ അവളുടെ അടുത്തേക്ക് നിരങ്ങി പോയി….
തരാമേ…..
ആഹ്….
അവളുടെ ഇടുപ്പിൽ പിടിച്ച് വലിച്ച് എന്നോട് ചേർത്ത് ഇരുത്തി…. കൈ എടുത്ത് എൻ്റെ തോളിൽ കൂടെ ഇട്ടു…..
ചിരി മാത്രം ആണ് അവൾക്ക് ഇപ്പൊ ഉള്ളത്
തരട്ടേ
വേഗം താടാ പട്ടി
ശെരി….
അവളുടെ കഴുത്തിൽ പിടിച്ച് പതിയെ അവളുടെ ചെവിയുടെ അരികിലേക്ക് പോയി എന്നിൽ നിന്ന് വരുന്ന ശ്വാസം അവളുടെ ചെവിയിൽ തട്ടി ചെറിയ രീതിയിൽ ഉള്ള ഇക്കിളി അവളിൽ ഉണ്ടായി….
പതിയെ ചെറിയ ഒരു കമ്മൽ മാത്രം ഇട്ട ചെവിക്ക് പിടിച്ച് ഒരു ചെറു കടി കൊടുത്ത ഞാൻ അവളുടെ കഴുത്തിൽ പോയി എൻ്റെ സകല സ്നേഹവും ആവാചിച്ചെടുത്ത ഒരു സ്നേഹ ചുംബനം അവൾക്ക് സമ്മാനിച്ചു…… കണ്ണുകൾക്കിടയിലൂടെ വെള്ളം വരുന്നുണ്ടോ തോന്നൽ ആണോ അല്ല വരുന്നുണ്ട്…..
ഒരു മിന്നൽ അടിച്ച പോലെ അവൾ കൈ കൊണ്ട് എന്നെ പിടിച്ച് മാറ്റി….