വൃത്തികെട്ട സാധനം
പിന്നെ ഞാൻ എന്താ പറയുവാ മോളെ ഇപ്പൊ…..🤭🤭
🤨
രാജി ചെറിയക്ക് അത്ര നിർബന്ധം ആണെങ്കിൽ നമ്മക്ക് ഇനി അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എനിക്ക് ആരെയും ഡിസപ്പോയിൻ്റ് ആക്കുന്നത് ഇഷ്ടം അല്ല….
കൊള്ളാല്ലോ മോൻ്റെ ആഗ്രഹം….
വേണ്ട രാജി ചെറിയമ്മയെ ഹാപ്പി ആക്കണ്ട …..വേണ്ടെങ്കിൽ വേണ്ട…..
നിനക്ക് അങ്ങനെ വല്ല ആഗ്രഹവും ഉണ്ടോ…. അവൾ ചോദിച്ചു
എനിക്ക് ആഗ്രഹം ഉണ്ടൊ ചോദിച്ചാ ഉണ്ട്….. പക്ഷേ എന്ത് ചെയ്യാം നീ ഒരു ഫ്രാഡ് പയല് ആയിപോയില്ലെ…..
നിനക്കോ …..
എനിക്ക് ആഗ്രഹം ഒക്കെ ഉണ്ട് പക്ഷെ കൊച്ച് വന്നാ പിന്നെ നീ എന്നെ തിരിഞ്ഞ് നോക്കില്ല അതാണ് എൻ്റെ പേടി…..
പെടിക്കുകയെ വേണ്ട നീ വിചാരിക്കുന്ന പോലെ തന്നെ നടക്കും ….
എന്നെടുള്ള സ്നേഹം ലേശം എങ്ങാനും കുറഞ്ഞ മോനെ ചേരവക്കടിച്ച് കൊല്ലും നിന്നെ
അത് വിട് നിനക്ക് ആരെയാ ഇഷ്ടം അമ്മു ആണോ ഇന്ദ്രൻ ആണോ….
എനിക്ക് ………….. ഒരു ക്യുട്ട് ഇന്ദ്രനെ മതി…..നിനക്കോ
എനിക്കും അത് തന്നെ…..ഇനി ഒരു അമൃതയെ കൂടെ പറ്റൂല്ല താങ്ങാൻ വൈയ്യ…..
അപ്പോ പേടി ഉണ്ട്…
പിന്നെ നമ്മൾ പെൺപിള്ളേരെ എപ്പഴും ഒന്ന് കരുതണം കാരണം വെടിക്കാൻ തയാറായി ഇരിക്കുന്ന ഒരു ബോംബ് ആണ് ഗേൾസ്…..
നിനക്ക് എവിടുന്നടാ ഇത്ര അറിവ്
എൻ്റെ വീട്ടിൽ ഒരു അമ്മക്കിളി ഉള്ളതാണ് . അറിയാലോ……
നിനക്ക് ആൻ്റി ആണ് കറക്റ്റ്…..
നീ ആലോചിക് അമ്മു നീ കാരിയിങ് ആയാ അവരൊക്കെ എന്ത് ഹാപ്പി ആവും ….
സത്യം …..
നമ്മൾലേറ്റ് ആണ് നമ്മടെ പാരെൻ്റ്സ് അവരുടെ ഈ പ്രായത്തിൽ ഒരു അമ്മു കുട്ടിയുടെയും ഒരു കണ്ണൻ്റെയും അച്ഛനും അമ്മയും ആയിരുന്നു….
നിനക്ക് ഈ പേര് ഇപ്പോഴും ഓർമ ഉണ്ടോ….
പിന്നെ ഓർമ ഇല്ലാതെ നീ അല്ലേ എനിക്ക് ഈ പേരിട്ടത്….ഞാൻ എൻ്റെ മടിയിൽ കിടക്കുന്ന അവളെ ഇറുക്കി പിടിച്ചു കവിൾ പതിയെ കടിച്ചു…..
ഇത് ഞാൻ ഒരുപാട് മിസ്സ് ചെയ്തു ഈ രണ്ട് ദിവസം…..