എന്തൊക്കെയോ പിറ് പിറുക്കുന്നുണ്ട് ….
എന്നെ നോക്കിയിട്ട് ചെയറിൽ ഇരുന്ന് ഫോൺ വിളി ആണ് ……
ഫോൺ കട്ട് ആയി വീണ്ടും തുടങ്ങി….
അമ്മു – എന്തൊക്കെ ആയിരുന്നു ജീവൻ ആണ് കൊപ്പാണ് എനിക്ക് വേണ്ടി നാട്ടുകാരോട് ഒക്കെ യുദ്ധത്തിന് പോവുന്നു പോസസ്സിവ്നേസ്സ് കുന്തം ഒക്കെ വെറുതെ തന്നെ…..
വെരി സോറി ജീവൻ ആണ് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല….. ഞാൻ കണ്ണ് തുറക്കാതെ പറഞ്ഞു….
ഓഹോ ജീവൻ ഉണ്ടോ അപ്പോ ഇതും അഭിനയം ആണ്… അല്ലേ….
അല്ല ഇത്ര ഒച്ചയിൽ സംസാരിച്ച. ആരായാലും എണീക്കും …..
ഇല്ല കെട്ടിപ്പിടിക്കാം
എനിക്ക് ആഗ്രഹം ഒന്നും ഇല്ല വേണമെങ്കിൽ വന്നോ…
ഇല്ല ഇനി നീയും ആയി ഒന്നിനും ഞാൻ ഇല്ല …. അത്ര വലിയ ദുഷ്ടൻ ആണ് നീ…
ശെരി വിട് ഇന്നലെ എൻ്റെ മൂഡ് അത്ര ശരിയല്ല പോട്ടെ….
കണ്ടോ ഇപ്പൊ പോലും സോറി പറയാൻ നീ. തയാറല്ല അഹങ്കാരം
സോറി കോപ്പ് പറയും….
എന്നാ പോ
നീ ഈ റൂം വിട്ട് പോയ എഴുതി വച്ചോ മോളേ ഇനി ഞാൻ ചാവുന്ന വരെ നിൻ്റെ മുഖത്ത് പോലും നോക്കില്ല …..😜
അവൾ സ്വിച്ച് ഇട്ട പോലെ നിന്നു…
അന്ത ഭയം അപ്പോ പേടി ഉണ്ട്…. ഞാൻ മനസ്സിൽ വിചാരിച്ചു….
അവൾ പതിയെ തിരിഞ്ഞ് നോക്കി
എന്ത് പോവുന്നില്ലെ….
നീ ചെയ്തത് തെറ്റാണ്
അതെ അപ്പോ അത് മനസ്സിലായി …ഞാൻ ബെഡിൽ നിന്നും എണീറ്റ് ബാത്റൂമിലേക്ക് പോയി….
നീയേ ചേട്ടന് നല്ല ഒരു ബുസ്റ്റ് കൊണ്ടുവന്നേ മോളെ ഞാൻ വെളിയിൽ വന്നതും പറഞ്ഞു….
നിനക്ക് ബൂസ്റ്റ് അല്ല ഞാൻ ദേ വെറുതെ എന്നെ കൊണ്ട് പറയിപ്പിക്കല്ലെ ….
ഇത്ര ചൂട് ആവാൻ മാത്രം ഒന്നും സംഭവിച്ചില്ലല്ലോ
ഒന്നും ഇല്ലെ
അപ്പോ നീ ചെയ്തതോ
ഞാൻ എന്താടാ ചെയ്തത് ഒരു ദിവസം എൻ്റെ സഹോദരങ്ങളുടെ കൂടെ ഇരുന്നതാണോ ഹേ…
അപ്പോ നിനക്ക് എന്നെക്കാൾ വലുത് അപ്പോ നിൻ്റെ കസിൻസ് ആണ് എന്നല്ലേ…..