എനിക്ക് എൻറെ ചേട്ടായി രണ്ടാം കെട്ട് കാരനായിട്ട് തോന്നുന്നില്ല. ചേട്ടായി എന്റെ ചേച്ചിയെ കല്യാണം കഴിച്ചെങ്കിലും നിങ്ങളുടെ രണ്ടര മാസത്തെ കുടുംബജീവിതം എങ്ങനെ ആയിരുന്നു വെന്ന് എനിക്ക് നല്ലതുപോലെ അറിയാം. എൻറെ ചേച്ചിയിൽ നിന്നും ചേട്ടായി ആഗ്രഹിച്ചത് പോലത്തെ ഒരു കുടുംബജീവിതം കിട്ടിയിട്ടില്ലെന്ന് എനിക്കും മമ്മിക്കും നല്ലതുപോലെ അറിയാം. അല്ലെങ്കിൽ ചേട്ടായി എന്റെ മമ്മിയോട് ചോദിച്ചു നോക്ക്. എൻറെ ദിവ്യ ചേച്ചിക്ക് ചേട്ടായിയുടെ കല്യാണ ആലോചന വന്നപ്പോൾ ഞാൻ മമ്മിയോട് ചോദിച്ചു.
ഇനി എങ്ങാനും ദിവ്യ ചേച്ചി ചേട്ടായിയുമായുള്ള വിവാഹം വേണ്ടെന്ന് പറയുകയാണെങ്കിൽ ഞാനും ചേട്ടായിയും തമ്മിലുള്ള വിവാഹം നടത്തുവാൻ പറ്റുമോ എന്ന്. എന്തൊക്കെ ആയാലും എന്റെ മനസ്സിൽ ഇനി ചേട്ടായിക്ക് പകരം മറ്റൊരാളെ സങ്കൽപ്പിക്കുവാൻ കഴിയുകയില്ല.
ഡയാന ഇങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ ഞാൻ ഡയാനയോട് പറഞ്ഞു. എടോ താൻ ഇത് എന്തൊക്കെയാണ് പറയുന്നത്. മറ്റുള്ളവർ ഇത് കേട്ട് കഴിഞ്ഞാൽ എന്ത് വിചാരിക്കും. അതോ തന്നെയല്ല ഞാൻ തന്നെ എൻറെ സ്വന്തം അനിയത്തിയെ പോലെയാണ് കാണുന്നത്. നമ്മൾ തമ്മിലുള്ള വിവാഹം ഒരിക്കലും നടക്കുവാൻ പാടില്ല. എടോ തന്റെ മനസ്സിലെ ഈ ആഗ്രഹം കളഞ്ഞ് മറ്റൊരു വിവാഹത്തിന് തയ്യാറാകണം. ഡയാനയുടെ കണ്ണുകൾ നിറഞ്ഞ കണ്ണുനീർ ഒഴുകി. ഡയാന കരഞ്ഞു കൊണ്ട് അവളുടെ മുറിയിലേക്ക് പോയി. അപ്പോൾ അമ്മിണി എന്നോട് പറഞ്ഞു.
മോനെ അവളുടെ മനസ്സിൽ മോനോടുള്ള ഇഷ്ടം കൂടുതലാണെന്ന് എനിക്ക് അറിയാം. അവൾ മോനെ ആദ്യമായി കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് അവളുടെ ദിവ്യ ചേച്ചിക്ക് മോനെ വേണ്ടെന്ന് പറയുകയാണെങ്കിൽ മോനെ അവളുടെ ഭർത്താവായി തരുമോ എന്ന് എന്നോട് ചോദിച്ചത്. അപ്പോൾ ഞാൻ അമ്മിണിയോട് പറഞ്ഞു. എൻറെ അമ്മിണിക്ക് അറിയില്ലേ ഞാൻ അവളെ എൻറെ സ്വന്തം അനിയത്തിയായിട്ടല്ലേ കാണുന്നത്. അങ്ങനെയുള്ള എനിക്ക് എങ്ങനെ അവളെ മനസ്സു കൊണ്ട് ഭാര്യയായി കാണാൻ കഴിയും.
അതും തന്നെയല്ല ഞാൻ ഡയാനയ്ക്ക് ഒരു രണ്ടാം കെട്ട് കാരൻ ആകില്ലേ. വേണ്ട അമ്മിണി ശരിയാകില്ല അമ്മിണി തന്നെ അവളെ പറഞ്ഞൊന്ന് മനസ്സിലാക്കുവാൻ നോക്ക്.