ഞാൻ അങ്ങനെ ചെയ്തപ്പോൾ ഡയാന എന്നെ നോക്കി. ഡയാനയുടെ ആ നോട്ടത്തിൽ എനിക്ക് എന്തൊക്കെയോ തോന്നി. എന്തിന് ഏറെ പറയണം എന്റെ കരുതലും സ്നേഹവും അവൾക്കു കിട്ടിയപ്പോൾ അവളുടെ മനസ്സിൽ എന്നോടുള്ള ഇഷ്ടം കൂടി. എനിക്ക് ഇഷ്ടമുള്ള ഡ്രസ്സുകൾ ഞാൻ അവൾക്ക് മേടിച്ച് കൊടുക്കാർ ഉണ്ടായിരുന്നു. എന്തിന് ഏറെ പറയണം അവൾക്കുള്ള അടിവസ്ത്രങ്ങൾ വരെ ഞാനാണ് മേടിച്ച് കൊടുത്തിരുന്നത്.
ഡയാനയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സ്വന്തം കൂടപ്പിറപ്പിനെ പോലെയും പിന്നെ ഭാര്യയെ പോലെയും കൊണ്ട് നടക്കുന്നത് കൊണ്ട് അവളുടെ മനസ്സിൽ എന്നോടുള്ള ഇഷ്ടം വേറെ ഒരു തരത്തിലേക്ക് അവളെ നയിച്ചു. അമ്മിണി ഡയാനയ്ക്കുവേണ്ടി കല്യാണം ആലോചിച്ചു തുടങ്ങിയപ്പോൾ ഡയാന പറഞ്ഞു എനിക്ക് ചേട്ടായിയെ പോലെ ഒരു ഭർത്താവിനെ പോലെ ആണ് വേണ്ടതെന്ന്. പല ആലോചനകൾ വരുമ്പോൾ എല്ലാം ഡയാന അതൊക്കെ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നത് പതിവായി. അമ്മിണിക്ക് പേടിയായി ഡയാനയുടെ മനസ്സിൽ ഇനി ആരെങ്കിലും ഉണ്ടാകുമോ എന്ന്. ഒരു ദിവസം അമ്മിണി എന്നോട് പറഞ്ഞു.
എൻറെ മോനെ അവൾ കല്യാണത്തിന് സമ്മതിക്കുന്നില്ലല്ലോ. മോനെ ഒന്ന് അവളോട് വിവാഹത്തെ പറ്റി സംസാരിക്കുമോ.
അമ്മിണി പറഞ്ഞത് അനുസരിച്ച് ഒരു ദിവസം രാത്രി ഊണ് കഴിഞ്ഞു ഞങ്ങൾ മൂന്നു പേരും കൂടി സംസാരിച്ചു ഇരിക്കുമ്പോൾ അവളുടെ വിവാഹ കാര്യത്തെ പറ്റി ഞാൻ എടുത്ത് ഇട്ടു. ഞാൻ ഡയാനയോട് ചോദിച്ചു എന്താ എടോ വിവാഹ കാര്യത്തെപ്പറ്റി പറയുമ്പോൾ താൻ ഒഴിഞ്ഞ് മാറുന്നത്. ഇനി എങ്ങാനും തൻറെ മനസ്സിൽ ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ താൻ തുറന്നു പറയൂ. എടോ തന്റെ ഇഷ്ടത്തിന് ഈ ചേട്ടായി കൂടെ ഉണ്ടാകും. താൻ ആരെങ്കിലേയും പ്രേമിക്കുന്നുണ്ടോ. ഡയാന ഒരു നിമിഷം മൗനമായി എന്നെ നോക്കിയിട്ട് അവൾ പറഞ്ഞു.
ഉണ്ട് ചേട്ടായി ഞാൻ ഒരാളെ പ്രേമിക്കുന്നുണ്ട്.
എടോ ആരാണ് അത് ഈ ചേട്ടായിയോട് തുറന്നു പറയൂ.
ഡയാന പറഞ്ഞു, അത് എൻറെ ഈ ചേട്ടായി ആണ്.
ഇത് കേട്ടപ്പോൾ ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി. ഞാൻ ഡയാനയോട് പറഞ്ഞു. എടോ താൻ ഇത് എന്താണ് പറയുന്നത്. എടോ ഇതൊന്നും ഒരിക്കലും ശരിയല്ല. ഞാൻ തന്റെ ചേച്ചിയെ കല്യാണം കഴിച്ചവനാണ്. എടോ താൻ ഒന്ന് ആലോചിച്ചു നോക്കിയേ ഞാൻ ഒരു രണ്ടാംകെട്ട് കാരൻ ആകില്ലേ. ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഡയാന ഇങ്ങനെ പറഞ്ഞു.