ഒരു കൊഞ്ചൽ എന്ന പോലെ അവർ പറഞ്ഞു. “ഹായ് മേടം ” അതുപോലെ തന്നെ അവനും മറുപടി നൽകി. ആ മറുപടിയിൽ മനസ്സ് നിറച്ചു ശ്രീദേവി ചിരിച്ചു. ആ ചിരി കണ്ട് അവനും ചിരി വന്നു. ” എന്താ മേടം ഇന്ന് നല്ല സുന്ദരിയായിട്ടാണല്ലോ, ഇതൊക്കെ എവിടെ ആയിരുന്നു ഇത്രയും കാലം ” നിറഞ്ഞു നിൽക്കുന്ന ആ അന്തരീക്ഷത്തിന്റെ സ്വഭാവം മായാതിരിക്കാൻ അല്പം കുസൃതിയോടെ അവൻ ചോദിച്ചു. “ഞാൻ അങ്ങ് നന്നാവാൻ തീരുമാനിച്ചെന്നെ ” അവർ മറുപടി നൽകി. “ഓ ആയിക്കോട്ടെ ” തിരിച്ചു അവനും പറഞ്ഞു. പിന്നെ അവർ പല കാര്യങ്ങളും സംസാരിച്ചു. അവർ അറിയാതെ അ രണ്ടു ഹൃദയങ്ങളിൽ എത്രയോ അടുത്ത പോയിരുന്നു.
ഓഫീസ് ൽ നിന്നും വീട്ടിൽ എത്തി ചായ കുടി കഴിഞ്ഞ് ഗോകുൽ ഫോണും നോക്കിയിരുന്നു. ഓട് മേഞ്ഞ ചെറിയ ഒരു വീടിലായായിരുന്നു അവന്റെ താമസം. കമ്പനിയിൽ നിന്നും നാല് കിലോമീറ്റർ അകലെ അവനും അവന്റെ മറ്റൊരു സുഹൃത്തും വരുണും കൂടി വാടകക്ക് എടുത്ത് വീടായിരുന്നു അത്. ഫോണിൽ റീൽസും കണ്ടിരിക്കുന്നു സമയത്താണ് ഒരു നമ്പറിൽ നിന്നും കാൾ വന്നത്. മാഡത്തിന്റെ നമ്പറിൽ നിന്നുമാണ്. മേടം എന്തിനാണ് എന്നെ ഈ സമയത്ത് വിളിക്കുന്നത്, ഇനി മേഡത്തിന് എന്തെങ്കിലും പറ്റിയോ അവൻ ചിന്തിച്ചു. വേഗം കാൾ അറ്റൻഡ് ചെയ്തു.
“ഗോകുൽ ഇത് ഞാനാണ്” അവർ പറഞ്ഞു. “മനസ്സിലായി, എന്താ മേഡം ഇപ്പൊ വിളിച്ചേ” അവൻ അന്വേഷിച്ചു. “നീ നൈറ്റ് ഫ്രീ ആണോ, നമുക്ക് ഒരു ഡിന്നറിനു പോയാലോ” ശ്രീദേവി ചോദിച്ചു. ഒരു നിമിഷം അവനൊന്നു സ്ഥപ്ധനായി.എന്നെ മേടം ഡിന്നറിനു വിളിക്കുന്നു, എന്റെ ദൈവമേ ഇന്നാണെങ്കിൽ രാത്രി ഞാൻ സിനിമക്ക് പോകാൻ വരുണിനോട് പറഞ്ഞതാണല്ലോ. ഇനി എന്ത് ചെയ്യും മാടത്തോടാണെങ്കിൽ എന്ത് സഹായത്തിനും വിളിക്കാൻ പറഞ്ഞു ആദ്യ വിളിക്ക് തന്നെ മുടക്കു പറയാനോ. അവനു എന്ത് പറയണം എന്ന് അവൻ ഒരു നിശ്ചയവുമില്ലായിരുന്നു.
“ഹലോ” ഫോൺ വീണ്ടും ശബ്ധിച്ചു. “ഓക്കേ മം ഞാൻ ഫ്രീ ആണ് ” ഒരു തോക്കിൽ നിന്നും വെടിയുണ്ട പായുന്ന പോലെ മറുപടി പോയി. അത് ഒരു റിഫ്ളക്സ് പ്രവർത്തനം പോലെ അവനു തോന്നി. “നിനക്ക് കാറുണ്ടല്ലെ, വരുമ്പോ അതും എടുത്തോ ” ഫോൺ വെക്കുന്നതിനു മുമ്പേ അവർ പറഞ്ഞു. “ഓക്കേ മാം, സമയം ” അവൻ പരുങ്ങായോടെ ചോദിച്ചു. “നീ ഒരു 8 ന് എത്തിക്കോ ” ഉടൻ മറുപടി വന്നു. ഓക്കേ മേടം എന്നും പറഞ്ഞു അവൻ ഫോൺ വെച്ച്. തനിക്ക് വലിയ ഏതോ ലോട്ടറി അടിച്ച പോലെ ആയിരുന്നു. ഉടൻ തന്നെ വരുണിന്നെ വിളിച്ചു സിനിമ ക്യാൻസൽ ചെയ്തു. തന്റെ ഉളിൽ എന്തോ ഒന്ന് ആലിക്കതുന്നത് പോലെ അവനു തോന്നി.