Aloom 2 [Colleen looser]

Posted by

അതു കേട്ടു അവർ ചെറുതായോന്ന് ചിരിച്ചു. കുറെ സമയങ്ങൾക്ക് ശേഷം ആ മുഖത്തു ആ പുഞ്ചിരി അൽപ നേരത്തേക്കെങ്കിലും ആടി ഉലഞ്ഞു. അന്തരീക്ഷം ഏകദേശം സമാധാനപരമായി മൗനത്തിലേക്ക് കടന്നു. ആരും ഒന്നും പറയാതെ അവിടെ എന്തൊക്കെയോ ആലോചിച്ചുകൊണ്ടിരുന്നു. അങ്ങനെ മേഡത്തോട് ഇനി എന്ത് സഹായത്തിനു വിളിച്ചോളൂ ഞാൻ ഇറങ്ങുവാണെന്ന് പറയാൻ മനസ്സിൽ കരുതി അവൻ മെല്ലെ ആ സോഫയിൽ നിന്നും എഴുന്നേറ്റു. പെട്ടെന്ന് നിൽക്കുന്ന അവനെ നോക്കി “ആ ഞാൻ പറയാൻ മറന്നു നീ അന്ന് ചെയ്ത വർക് ന്റെ റിവ്യൂ അവർ അയച്ചിട്ടുണ്ട്. അവർക്ക് അത് വല്ലാതെ ഇഷ്ടപ്പെട്ടു, ഒരു കൊല്ലം കൂടി നമ്മക്ക് തന്നെയാ അവരുടെ എല്ലാ വർക്കും കൂടി തന്നേക്കുന്നത്, എന്തായാലും കോൺഗ്രഗുലേഷൻ.”

അവൾ ഒരു നെറു ചിരിയോടെ പറഞ്ഞു. മറുപടി എന്ത് പറയണമെന്ന് അറിയാത്ത പോലെ അവൻ അവരെ നോക്കികൊണ്ട് ചിരിച്ചു നിന്നു. “എന്താഡോ, ഒരു താങ്ക്സ് എങ്കിലും പറഞ്ഞൂടെ ” ഒരു തമാശയെന്നോണം അവർ പറഞ്ഞു. “താങ്ക്സ്”അവൻ ആ ഒരു സന്തോഷത്തിന്റെ ചിരി മുഖത്തു നിർത്തി അവരോട് പറഞ്ഞു. “എന്തായാലും സമയം കുറച്ചായില്ലേ മെടാ ഞാൻ മെല്ലെ ഇറങ്ങട്ടെ, ഇനിയും വല്ലാതെ ആയെന്നോ ഒറ്റക്കാണെന്നോ തോന്നിയാൽ ഒരു വിളി ഞാൻ ഇവിടെ എത്തിക്കോളും ” ആ വാക്കുകൾ അവർക്ക് സമാധാനത്തിന്റെ ഒരു വള്ളി നിർമ്മിക്കും എന്നാ ഉത്തമ ബോധം ഉള്ളത് കൊണ്ട് അവൻ നന്നേ ധൈര്യത്തോടെ പറഞ്ഞു. “ഒകെ ഡാ, ഞാൻ വിളിക്കും” ജീവിതത്തിൽ എന്തോ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷത്തിൽ അവർ അവനെ നോക്കി.

ആ ഒരു സമയത്തെ അവന്റെ സാന്നിധ്യം ഈ ഒരു കാലയളവിൽ അവർ ആസ്വദിച്ചു എന്തിനെക്കാളും വിലയുള്ളതായി അവർക്ക് തോന്നി. ഇറങ്ങി വീടിന്റെ സ്റെപിൽ തിരിഞ്ഞു നിന്നു “അപ്പൊ നാളെ കാണാം” എന്ന് പറഞ്ഞു അവൻ തിരിഞ്ഞ ആ കണ്ണുകളിൽ തന്നിലേക്ക് അവരുമായി എന്തോ ഒന്ന് ബന്ധിച്ചിരിക്കുന്നതായി അവനു തോന്നി.

കുറച്ചു കൂടി ആ ദയ മനസ്കയോട് സംസാരിക്കമായിരുന്നെന്നു ആവനു തോന്നി. തന്റെ കാലുകൾ ഗേറ്റിനടുത്തേക്ക് നടക്കുമ്പോൾ അവൻ അറിയാതെ തന്നിൽ ഒരു ആത്മാവ് ചലിക്കുന്നത് പോലെ തോന്നി.ഓരോരോ കാര്യങ്ങൾ അവന്റെ മനസ്സിലൂടെ ഓടിയകന്നു. ശുദ്ധമായ വായുവും ശ്വസിച്ചു ആ വഴികൾ പിന്നിടുമ്പോഴും ആ ഒരു സ്ത്രീയെക്കുറിച്ചായിരുന്നു താൻ ചിന്തിക്കുന്നതെന്നു ബോധം അവനു തിരിച്ചറിവ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *