“മേടം എനിക്കറിയാം മേഡത്തിനെ എന്തൊക്കെയോ അലട്ടുന്നുണ്ടെന്നു, എന്നോട് പറയു, മനസ്സിൽ ഒളിപ്പിച്ചു വെച്ച് ഇതിന്റെ ഭാരം കൂടുകയല്ലാതെ ഒന്നും ഇല്ലേ, മേഡത്തിന് എന്നെ വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല പക്ഷെ മേടം എന്ത് തന്നെ പറഞ്ഞാലും ഞാൻ ആരോടും പറയില്ലെന്ന് വാക്ക് തരുന്നു.” അതും പറഞ്ഞു അവരുടെ മറുപടിക്കായി അവൻ കാത്തു. ” എനിക്ക് അവനായിരുന്നെടാ എന്റെ ലോകം, എന്റെ മോൻ, ഞാൻ അവനു വേണ്ടിയാ ജീവിച്ചത, ഇപ്പോഴും അവനു വേണ്ടി തന്നെയാ സാമ്പാധിക്കുന്നത്, അയാൾ പോയതിൽ എനിക്ക് വിഷമം ഒന്നും ഇല്ല” അതും പറഞ്ഞു അവർ ഒന്ന് നിന്നു.
ഗോകുൽ അവരെ ഒന്ന് സമാധാനം നൽകാൻ എന്നാ പോലെ അവരുടെ കൈകൾ തന്റെ രണ്ടു കൈകളിലായി പിടിച്ചു. “മകൻ എവിടെയാ ഉള്ളത്” ഗോകുൽ അവരോട് ചോദിച്ചു. “അവനെ അയാൾ അമേരിക്കക്ക് കൊണ്ട് പോയി, അവിടെ അയാളുടെ കൂടെ നിർത്തിയതാ. എന്റെ കൂടെ അവൻ വരുമെന്ന് ഞാൻ കുറെ ആശിച്ചു. പക്ഷെ കോടതിയിൽ എന്നേക്കാൾ ഒരല്പം സ്നേഹം അയാളോട് അവൻ കാണിച്ചു, അപ്പാടെ കൂടെ പോയാൽ മതി എന്ന് പറഞ്ഞു പിന്നെ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല. ഇടക്ക് അവനെ ഫോണിൽ വിളിക്കും, അതും ആഴ്ചയിൽ രണ്ടു ദിവസം മാത്രം,
ഞാൻ എപ്പോഴും കാത്തിരിക്കുന്നത് ആ ഒരു സമയം ആവാൻ വേണ്ടിയാണ്.” അതു പറയുമ്പോഴും തന്റെ കണ്ണിൽ നിന്നും വെള്ളം അറിയാതെ കവിളിലേക്ക് ഒലിക്കുന്നുണ്ടായിരുന്നു. “നിങ്ങൾക്കിടയിൽ എന്താ സംഭവിച്ചത്” ആകാംഷയോടെ ഗോകുൽ ചോദിച്ചു. “അങ്ങേരും ഞാനും mba ക്ക് പരിചയപ്പെട്ടതാണ്. അങ്ങനെ പ്രേമത്തിലായി, വിവാഹം കഴിച്ചു, ഉടനെ കുട്ടി ഉണ്ടായി അവനിപ്പോൾ 12 വയസ്സ് ഉണ്ട്. ജീവിതത്തിൽ ഞങ്ങൾ പരസ്പരം മത്സരത്തിൽ ആയിരുന്നു. ഞാൻ എന്റെ നിലക്ക് ഒരു കമ്പനി തുടങ്ങി, അയാൾ അയാൾക്കും.
അങ്ങനെ ആണ് ഒരു 1 കൊല്ലം മുമ്പ് ഏതോ ഒരു മോഡലിനെ കണ്ടു അയാളുടെ ഉള്ളിൽ പ്രാന്ത് കയറിയത്. പിന്നെ എന്നെ വേണ്ടാതെ ആയി. മനുഷ്യനല്ലേ പ്രേമമെന്ന പിശാച് ആരിൽ എങ്ങനെ കേറുമെന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ലല്ലോ. കയറി കഴിഞ്ഞ പിന്നെ സാക്ഷാൽ ഡെസ്തയുസ്‌കിക്ക് പോലും രക്ഷപ്പെടാൻ പറ്റിയില്ലല്ലോ.പിന്നെ ഈ പ്രായം ചെന്ന കിളവിയുടെ കൂടെ നടക്കുന്നതിനേക്കാൾ ഒരു സുഖം അയാൾ ആ ചെറുപ്പക്കാരിയിൽ കണ്ട് എന്നെ വേണ്ടാതെ ആയി” അതും പറഞ്ഞു അവർ നിർത്തി . “ആര് പറഞ്ഞു കിളവിയാണെന്ന് ഞാൻ കണ്ട സുന്ദരിമാരിൽ ഏറ്റവും സുന്ദരിയല്ലേ മേടം ” ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി അവൻ പറഞ്ഞു.