Aloom 2 [Colleen looser]

Posted by

അവൻ വീണ്ടും ഒരു നിരപരാതിയെന്ന പോലെ അവരോട് പറഞ്ഞു. “നീ സോറി ഒന്ന് പറയേണ്ട എടാ, നീ പറഞ്ഞതെല്ലാം സത്യമല്ലേ, ഞാൻ അങ്ങനെ ആണ്. നീ പറഞ്ഞ എല്ലാം സത്യമാ എല്ലാം എന്റെ പ്രശ്‌നമ നീ മാപ്പൊന്നും പറയേണ്ട” അവർ വീണ്ടും ചെറു പുഞ്ചിരിയോടെ അവനോട് പറഞ്ഞു. പക്ഷേ അവളുടെ കണ്ണിൽ നിന്നും കണ്ണ് നീർ അറിയാതെ കവിളിലേക്ക് ഒലിച്ചിരുന്നു.അവളുടെ ശബ്ദം അവളെറിയാതെ ഇടറി. അടുത്ത ഒരു വാക്ക് പറയാൻ തന്റെ വായ തുറന്നപ്പോഴേക്കും കണ്ണിൽ നിന്നും വീണ്ടും കണ്ണ് നീർ നിർത്താതെ ഒലിച്ചു കൊണ്ടിരുന്നു.

ആ കാഴ്ച ഗോകുലിന്റെ ഉള്ളിൽ വല്ലാതെ ഒരു ഇഡറലിനു കാരണമായി. താൻ എന്ത് ചെയ്യുമെന്ന് ഒരു നിശ്ചയവും അവനില്ലായിരുന്നു. ശ്രീദേവി കണ്ണ് നീർ തന്റെ കൈകൊണ്ട് തുടക്കുമ്പോഴും അവരുടെ ഏങ്ങൽ ആ വീടാകേ അലയടിച്ചു. “എന്താണ് മേടം ചെറിയ കുട്ടികളെ പോലെ കരയുന്നു, അയ്യേ ” എന്നു പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അടുത്ത നിമിഷം അവരുടെ വായിൽ നിന്നും പുറത്തു വന്ന വാചകം അവനെ എതോ ഒരു മായാജലത്തേക്ക് കൊണ്ട് പോയി. “എനിക്കാരുമില്ലെടാ, എനിക്ക് ആരുമില്ല “. ആ വാചകം അവർ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ താനിരിക്കുന്ന സ്ഥലത്തു നിന്നും എഴുന്നേറ്റ് അവൻ മെല്ലെ ശ്രീദേവിയുടെ അടുത്തിരുന്നു അവരെ തന്റെ ചുമലിലേക്ക് കിടത്തി. അവർ അപ്പോഴും തേങ്ങി തേങ്ങി കരയുകയായിരുന്നു.മെല്ലെ തന്റെ കൈകൾ കൊണ്ട് അവരെ പുറത്ത് തലോടിക്കൊണ്ട് ” നിങ്ങൾക്ക് ഞങ്ങൾ ഒക്കെ ഇല്ലേ, ഞങ്ങളെല്ലാം എപ്പോഴും നിങ്ങടെ കൂടെ കാണില്ലേ” എന്ന് മന്ത്രിച്ചു അവൻ അവരെ സമാധാനിപ്പിക്കാൻ നോക്കി.

ഒരു 10 മിനിറ്റ് ഓളം ഗോകുലിന്റെ ചുമലിൽ കിടന്ന് അവർ കരഞ്ഞു. അത് കഴിഞ്ഞ് മെല്ലെ എഴുന്നേറ്റ് അവർ തന്റെ മുഖം കഴുകാനായി വാഷ് ബേസിലേക്ക് പോയി. കൂടെ ഗോകുലം ചെന്ന്. മുഖം കഴുകി തുടച്ചു അവർ വീണ്ടും സോഫയിലേക്ക് ഇരുന്നു. അൽപ സമയം ആ ഹാൾ മുഴുവൻ നിശബ്ദതയാൽ അലങ്കരിച്ചു. പിന്നെ ശ്രീദേവിയെ നോക്കികൊണ്ട് ഗോകുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *