എന്തായാലും സാരമില്ല നടന്നത് നടന്നു എന്തേലും പരിഹാരം കാണാൻ പറ്റുമോ എന്ന് നോക്കാം ” സമാധാനിപ്പിക്കാൻ എന്നാ മട്ടിൽ അവൻ പറഞ്ഞു. പിന്നെ ഒരു നിമിഷം അവിടെ നിൽക്കുന്നതിൽ അർത്ഥമില്ലെന്നു അവനു തോന്നി. “ഞാൻ ഒന്ന് പുറത്തു പോയി വരാം” എന്ന് പറഞ്ഞു ഗോകുൽ പുറത്തേക്ക് പോയി. അല്പം ദൃധിയിൽ നടന്നു പോകുന്ന ഗോകുലിനെ പിറകിൽ നിന്നും നോക്കികൊണ്ട് അജാസ് അല്പം അവിടെ നിന്നു. ശേഷം തന്റെ ജോലിയിലേക്ക് മടങ്ങി.
” യെസ് ഇതുതന്നെ” കൊട്ടാരം പോലെ ഉള്ള ഒരു വീടിന്റെ മുമ്പിൽ നിന്നുകൊണ്ട് ഗേറ്റിന്റെ ചുമരിൽ കല്ലിൽ കൊത്തിയിട്ട വാക്കുകൾ അവൻ വായിച്ചു. “ശ്രീദേവി പണിക്കർ ” ഗേറ്റ് തള്ളിതുറന്ന് ഇന്റർലോക് ഇട്ട വീടിന്റെ മുറ്റത്തേക്ക് അവൻ കാലെടുത്തു വെച്ച്. തന്റെ ഉള്ളിൽ വല്ലാത്ത ഒരു ഭയം മൂടിക്കെട്ടി കിടക്കുന്നുണ്ടായിരുന്നു. അവർ തന്നോട് എന്ത് പറയും എന്ന ചോദ്യം തന്റെ ഉള്ളിൽ ഉരുകിക്കൊണ്ടിരുന്നു. തന്നെ ആട്ടിയോടിക്കുമോ എന്ന് പോലും അവൻ ഒരു നിമിഷം ചിന്തിച്ചു. എന്തായാലും മനസ്സിന്റെ ഉള്ളിൽ ഏതോ ഒരു കോണിൽ നിന്നും ജ്വാലിച്ച ധൈര്യത്തിൽ അവൻ കാളിങ് ബെൽ അടിച്ചു. തുറന്നു വരുന്നതിന്റെ നേരെ മുമ്പിൽ അല്ലാതെ തൂണിനോട് അല്പം മറഞ്ഞു നിന്നു.
“എന്തൊരു ഗംഭീരമായ വീടാണ്, മേഡത്തെ പോലെ അതി മനോഹരമായത്. മുറ്റം ഏതാണ്ട് മുഴുവനായും പല തരം പുഷ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു” വീടിന്റെ ബംഗി ആസ്വദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് വാതിൽ തുറന്നു. തന്റെ ശ്രദ്ധ മുഴുവൻ വാതിലിനരികിലേക്ക് തിരിച്ചു. “ആ നീ ആയിരുന്നോ ” ചെറു പുഞ്ചിരിയോടെ ഗോകുലിനെ നോക്കി ശ്രീദേവി പറഞ്ഞു.” വാ കേറൂ, അവിടെ നിൽക്കാതെ “. അങ്ങനെ ഒരു ക്ഷണം സ്വപ്നത്തിൽ പോലും അവൻ കരുതിയിരുന്നില്ല. ഇത് മേടം തന്നെ അല്ലെ. അവൻ ഒന്ന് കൂടെ മിഴിച്ചു നോക്കി. അതെ ഇത് മേടം തന്നെയാണ്.
ഓഫീസിലെ മേഡത്തിന് എന്ത് പറ്റി. മേടം എന്നെ നോക്കി ചിരിച്ചു. അവൻ എന്തെന്നില്ലാത്ത ഒരു സന്തോഷം ഹൃദയത്തിൽ അലതല്ലി.മേഡത്തിന്റ മുഖത്തു കണ്ണിനു ചുറ്റും കുറെ കരഞ്ഞാൽ ഉണ്ടാകുന്ന വട്ടത്തിലുള്ള കറുത്ത പാടുകൾ കൂടിയിരുന്നു. വെളുത്ത മുഖത്തിൽ അത് എടുത്ത് കാണിച്ചു.ഗോകുലും മേഡത്തിന് പിന്നാലെ വീടിനകത്തേക്ക് കയറി. ഡൈനിംഗ് ഹാളിലക്കായിരുന്നു നേരെ കയറിയത്. അതിന്റ ഭംഗി കണ്ടു അവൻ അമ്പരന്നു. അത്രയും അലങ്കാരമായിട്ടായിരുന്നു ആ സ്ഥലം. ഗോകുൽ ആ ഹാളിലെ ഓരോ കാര്യങ്ങളും നിരീക്ഷിച്ചു ആസ്വദിക്കുകയായിരുന്നു.