നീന: സർ പറഞ്ഞാൽ ചേച്ചി നില്കും എനിക്ക് ഉറപ്പാണ്.
സിദ്ധാർഥ്: ഞാൻ ഒന്ന് കൂടി സംസാരിക്കാം, പക്ഷെ അവൾ പേപ്പർ ഇട്ട സ്ഥിതിക്ക് ഇനി തിരിച്ചെടുക്കാൻ ചാൻസ് കുറവാണ്.
മീര രാത്രി സിദ്ധാർഥ് നെ വിളിച്ചു പറഞ്ഞിരുന്നു, രാവിലെ തന്നെ റേസിഗ്നേഷൻ അയക്കും എന്ന്. പുതിയ ഓഫർ ലെറ്റർ ഉം അവനു അയച്ചു കൊടുത്തു. നല്ല growth ഉം designation ഉം അവൾക്ക് കിട്ടിയിട്ടുണ്ട്. എന്നിട്ട് ഡ്രാഫ്റ്റ് അവനെ കാണിച്ചിട്ട് ആണ് അവൾ ഒഫീഷ്യലി സെൻറ് ചെയ്തത്. മനോജ് അന്ന് തന്നെ സമ്മതിച്ചിരുന്നു.
അപ്പോഴേക്കും മീര എത്തി ഓഫീസ് ൽ.
നീന: (ഓടി ചെന്ന്) ചേച്ചി എന്ത് പണിയാ കാണിച്ചേ?
മീര: എന്താ ടോ?
നീന: എന്താ ചേച്ചി പ്രശ്‍നം?
മീര: ഒന്നുല്ല ടോ, എനിക്ക് ഒരു ഓഫർ വന്നു, അത് ഞാൻ എടുത്തു.
നീന: സിദ്ധാർഥ് സർ നോട് പറഞ്ഞാൽ, സാലറി എന്തെങ്കിലും ചെയ്യിക്കില്ലേ? അതിനു പോവണോ?
മീര: സാലറി അല്ലെടോ, വേറെ ചില കമ്മിറ്റ്മെന്റ്സ് ഒകെ ഉണ്ട്, അതുകൊണ്ട് ആണ്.
നീന: സൊ ചേച്ചി തീരുമാനിച്ചതാണോ?
മീര: പിന്നല്ലാതെ, അതേടോ.
നീന ഒന്നും മിണ്ടാതെ സീറ്റ് ലേക്ക് പോയി. അവൾ സിദ്ധാർഥ് നെ ഒന്ന് നോക്കി, അവനു ഒരു ഭാവഭേദവും കണ്ടില്ല. അപ്പോൾ അവൾക്ക് മനസിലായി, ഇത് രണ്ടു പേരും കൂടി സംസാരിച്ചിട്ടുണ്ട് എന്ന്. നീന തൻ്റെ മെയിൽ ബോക്സ് നോക്കിയപ്പോ, സിദ്ധാർഥ് മീര ടെ റേസിഗ്നേഷൻ ഒഫീഷ്യലി ടേക്ക് അപ്പ് ചെയ്തു കഴിഞ്ഞു.
സിദ്ധാർഥ് എഴുനേറ്റ് വിനീത് ൻ്റെ ക്യാബിൻ ലേക്ക് പോയി.
വിനീത് നു അറിയാമായിരുന്നു, സിദ്ധാർഥ് പറഞ്ഞിട്ട് കാര്യമില്ലെങ്കിൽ പിന്നെ ആരും പറഞ്ഞാൽ മീര നിൽക്കില്ല എന്ന്. വിനീത് ചോദിച്ചു അവനോട്,
” Will she continue ?”
സിദ്ധാർഥ്: No Sir.
വിനീത്: Ok, then process the exit and find out a replacement.
സിദ്ധാർഥ്: Ok.
സിദ്ധാർഥ് തിരിച്ചു വന്നു നീന യോട്,