സിദ്ധാർഥ്: എന്താ ഡോ?
നിമ്മി: ഡാ ഞാൻ ഇപ്പൊ വർക്ക് ചെയ്യുന്ന സ്ഥലം അറിയാല്ലോ നിനക്കു?
സിദ്ധാർഥ്: ഹാ.. ഇവൾ പറഞ്ഞിട്ടുണ്ട്…
നിമ്മി: ഞങ്ങളുടെ പഴയ ഒരു ബോസ് ൻ്റെ ആണ് അത്.
സിദ്ധാർഥ്: ഓക്കേ,
നിമ്മി: അവിടെ സെയിൽസ് ആൻഡ് കസ്റ്റമർ റിലേഷൻസ് ഹെഡ് ൻ്റെ ഒരു vacancy ഉണ്ട്. ഞാൻ ഇവളോട് ചോദിക്കുവാരുന്നു വരുന്നോ എന്ന്. എനിക്കും ഇവൾ ആണെങ്കിൽ comfortable ആയിരുന്നു. പിന്നെ അറിയാവുന്ന ആൾക്കാർ ആണല്ലോ.
മീര: എന്താ ഡാ നിന്റെ അഭിപ്രായം?
സിദ്ധാർഥ്: നിൻ്റെ ഇഷ്ടം, നല്ലത് ആണെന്ന് നിനക്കു തോന്നുണ്ടെങ്കിൽ നീ എടുത്തോ career അല്ലെ.
മീര: ഞാൻ ഒന്ന് ആലോചിക്കട്ടെ ഡീ… നമുക്ക് നോക്കാം. സാലറി നീ മേടിച്ചു തന്നോണം.
നിമ്മി: അതൊക്കെ ഞാൻ ശരി ആക്കാം.
മീര: ഞാൻ മനോജ് നോട് കൂടെ ഒന്ന് ആലോചിച്ചിട്ട് നിന്നോട് പറയാം.
നിമ്മി: ഓ… ഓക്കേ…
എങ്കിൽ നമുക്ക് ഒന്ന് പുറത്തു പോയല്ലോ, ഒരു കോഫി കഴിച്ചിട്ട് വരാം.
സിദ്ധാർഥ്: നിങ്ങൾ പോയിട്ട് വാ…
നിമ്മി: നോ… നമ്മൾ മൂന്നു പേരും…
സിദ്ധാർഥ്: ഓഫീസ് ടൈം ആണ് ഡോ…
നിമ്മി: ഇവളോട് നീ പറഞ്ഞില്ലേ പോയിട്ട് വരാൻ, അപ്പോ നിനക്കും വന്നു കൂടെ?
സിദ്ധാർഥ്: അവൾക്ക് ഞാൻ permission കൊടുത്താൽ മതി, എനിക്ക് അത് പോരാ.
നിമ്മി: നീ ഒന്ന് ചോദിച്ചിട് വാ ഡാ.. പ്ളീസ്…
സിദ്ധാർഥ്: ഹ്മ്മ്… നോക്കട്ടെ… അതും പറഞ്ഞു അവൾ ഓഫിസ് ൻ്റെ ഉള്ളിലേക്ക് പോയി.
നിമ്മി: സിദ്ധു നു എന്താ ഇത്ര ജാഡ ഒരു കോഫി കഴിക്കാൻ?
മീര: ഹ്മ്മ്… നല്ല ആളാ… ഓഫീസ് ടൈം ൽ വേറെ ഒരു കാര്യത്തിനും പോവില്ല. അതാ ഞാൻ മിണ്ടാതെ നിന്നത്. നീ പറഞ്ഞത് കൊണ്ട് മാത്രം ആണ് permission എടുക്കാൻ പോയിരിക്കുന്നത്.
നിമ്മി: അതിനു ഇത്ര ബുദ്ധിമുട്ട് ആണോ?
മീര: കൊള്ളാം… അവന് Permission കൊടുക്കാതിരിക്കുവോ? പക്ഷെ over ethics ൻ്റെ ആൾ അല്ലെ? (മീര അവനെ കളിയാക്കികൊണ്ട് പറഞ്ഞു നിമ്മി യോട്)