മീര: ഹ്മ്മ്.
അലൻ: അതെ… പക്ഷെ ഞാൻ ഫേസ്ബുക് ൽ ഫോട്ടോസ് ഇടക്ക് ഇടക്ക് എടുത്ത് നോക്കും കെട്ടോ.
മീര: ഏതു ഫോട്ടോ?
അലൻ: മീര ടെ..
മീര: എന്തിനു?
അലൻ: എനിക്ക് കാണാൻ…
മീര: നിനക്ക് വേറെ പണി ഒന്നും ഇല്ലേ? ജോവിറ്റ ടെ ഫോട്ടോ നോക്കിയാൽ പോരെ…
അലൻ: അത് എന്തിനാ… അവളെ എനിക്ക് നേരിട്ട് നോക്കാല്ലോ…
മീര: ഹാ.. പിന്നെന്താ?
അലൻ: മീര നെ കാണാൻ തോന്നുമ്പോ ഞാൻ ഫോട്ടോ നോക്കിക്കോളാം.
മീര: നിനക്കു വട്ടാണോ? നീ പോയെ പോയെ….
അലൻ: നിൻ്റെ ഒരു ഫോട്ടോ ഇല്ലേ ഒരു ബ്ലാക്ക് suit ഇട്ടുകൊണ്ട് ഒരു പ്രൊഫഷണൽ പിക്…
മീര: ഹാ….
അലൻ: അത് ഭയങ്കര ഭംഗി ആണ്…
മീര: അതിനെന്താ ഇത്ര ഭംഗി? അത് പഴയ ഓഫീസ് ൽ വച്ച് എടുത്തതാ.
അലൻ: അതിൽ നിൻ്റെ കണ്ണുകൾക്ക് ഭയങ്കര ഭംഗി ആണ്…
മീര: ഹ്മ്മ്മ്… മതി മതി…. നീ എവിടാ? ജോവിറ്റ എന്ത് പറയുന്നു?
അലൻ: ഞാൻ ഷോപ് ൽ ഉണ്ട്… നീ വരുന്നുണ്ടോ?
മീര: എന്തിനു? നീ ആ പ്രൊപോസൽ ഉപേക്ഷിച്ചില്ലേ?
അലൻ: അത് ഉപേക്ഷിച്ചു. പക്ഷെ വന്നിരുന്നെങ്കിൽ നിന്നെ ഒന്ന് കൂടി കാണാമായിരുന്നു.
മീര: ഇനി ഇങ്ങനെ സംസാരിച്ചാൽ പിന്നെ ഞാൻ ഇവിടെ നിർത്തും കെട്ടോ.
അലൻ: അയ്യോ നിർത്തേണ്ട.
മീര: ഹ്മ്മ്മ്….ജോവിറ്റ യും മോളും എന്ത് പറയുന്നു?
അലൻ: അവർക്ക് എന്താ കുഴപ്പം? സുഖം അല്ലെ?
മീര: അവൾ ഷോപ് ൽ വരാറൊന്നും ഇല്ലേ?
അലൻ: ഏയ്.. അവൾക്ക് അതൊന്നും താല്പര്യം ഇല്ല.
മീര: ഹ്മ്മ്….
അലൻ: ശരി അപ്പൊ പിന്നെ കാണാം…
മീര: ശരി ഡാ…
അലൻ: അതെ… ഞാൻ ചോദിച്ച കാര്യം മറക്കേണ്ട…. മനസ് മാറിയാൽ പറഞ്ഞോണം….
മീര: നിനക്കു എന്റെ കൈയിൽ നിന്ന് കിട്ടും, ഇനി ഇത് പറഞ്ഞാൽ….
അലൻ: എങ്കിൽ ഒരു കാര്യം കൂടി പറഞ്ഞോട്ടെ….
മീര: അടുത്ത എന്താണാവോ?
അലൻ: നീ ചൂട് ആവരുത്….