മീര വീണ്ടും ചിരിച്ചു…
നിമ്മി: എന്തോ ഉണ്ട്…
മീര: അവൻ കെട്ടിപിടിച്ചിട്ടുണ്ട്, ഉമ്മ തന്നിട്ടുണ്ട് അത്രേ ഉള്ളൂ…
നിമ്മി: (ചിരിച്ചു കൊണ്ട്) ഹ്മ്മ്…..
മീര: അത്രേ ഉള്ളൂ…
നിമ്മി: അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ…
അവർ രണ്ടു പേരും കോഫി കഴിച്ചു തിരിച്ചു ഓഫിസ് ൽ എത്തി. അപ്പോൾ വീണ്ടും അലൻ ൻ്റെ മെസ്സേജ്…
“മീര…”
മീര തുറന്നു നോക്കി ഒന്ന് മടിച്ചിട്ട് ടൈപ്പ് ചെയ്തു….
“പറ”
അലൻ: നീ എന്താ ഒന്നും പറയാത്തെ? ഞാൻ ചോദിച്ചു, നിനക്കു Yes ഉം No യും പറയാം. അതിൽ കൂടുതൽ ഒന്നും ഇവിടെ ഇല്ല മീര.
നീ എന്നൊക്കെ ആയല്ലോ അവൻ ഇപ്പൊ? എന്നെക്കാൾ രണ്ടു വയസു ഇളയത് ആണ് അവൻ (മീര മനസ്സിൽ ഓർത്തു)
മീര: അലൻ… പ്ളീസ് സ്റ്റോപ്പ് ദിസ്, എനിക്ക് പറ്റുന്ന കാര്യങ്ങൾ അല്ല ഇത്. ഞാൻ ശരിക്കും ഷോക്ക്ഡ് ആയി പോയി നീ അത് ചോദിച്ചപ്പോൾ. ഇപ്പോളും ഞാൻ അതിൽ നിന്ന് റിക്കവർ ആയിട്ടില്ല.
അലൻ: ഇതിൽ എന്താ ഷോക്ക് ആവാൻ, ഞാൻ നേരിട്ട് ചോദിച്ചു, ഒളിച്ചും പതുങ്ങിയും പിന്നാലെ വന്നില്ല. കണ്ടപ്പോൾ എനിക്ക് അങ്ങനെ ഒരു ആഗ്രഹം തോന്നി, ചോദിച്ചു. അത്രേ ഉള്ളൂ.. നീ പറ്റില്ല എന്ന് പറഞ്ഞു, നമ്മൾ നല്ല ഫ്രണ്ട് ആയിട്ട് മുന്നോട്ട് പോവും…
മീര: ഓക്കേ…
മീരക്ക് ഇപ്പോൾ ഒരു ചെറിയ ആശ്വാസം തോന്നി, പിന്നീട് ചിന്തിച്ചപ്പോൾ – അവൻ പറഞ്ഞത് ശരി ആണല്ലോ, അവൻ നേരിട്ട് അവൻ്റെ ആഗ്രഹം പറഞ്ഞു, അല്ലാതെ വേറൊന്നും ചെയ്തില്ലല്ലോ. ഞാൻ നോ പറഞ്ഞു, അവൻ അത് വിടുകയും ചെയ്തല്ലോ എന്നോർത്ത് മീര സമാധാനിച്ചു. ശരിക്കും അവൾക്ക് അവനോട് ഒരു റെസ്‌പെക്ട് ഉം തോന്നി, കാരണം സാധാരണ ആണുങ്ങളെ പോലെ പിന്നാലെ നടക്കാൻ ഒന്നും അവൻ വരാതെ നേരിട്ട് ചോദിച്ചതിന്.
അപ്പോളേക്കും അലൻ ൻ്റെ അടുത്ത മെസ്സേജ് വന്നു.
“ഹേയ്… സമാധാനം ആയോ?”
മീര: പോടാ.. മനുഷ്യൻ്റെ സമാധാനം കളഞ്ഞിട്ട്…
അലൻ: സമാധാനം കളയാൻ ഞാൻ പറഞ്ഞോ?