ജീവിത സൗഭാഗ്യം 5 [മീനു]

Posted by

നിമ്മി അവളുടെ അടുത്ത് വന്നിട്ട് ചോദിച്ചു…

“ഡീ.. എന്ത് പറ്റി നിനക്കു?”

മീര: ഹേയ്… ഒന്നും ഇല്ലെടീ… ഒരു തലവേദന പോലെ….

നിമ്മി: ഡോളോ വേണോ?

മീര: ഹേയ്… വേണ്ട… മാറിക്കോളും…

നിമ്മി: ഹ്മ്മ്.. എങ്കിൽ നീ കുറച്ചു നേരം റസ്റ്റ് എടുക്ക്… അല്ലെങ്കിൽ വേണ്ട… വാ.. നമുക്ക് ഒരു കോഫീ കഴിക്കാം…

മീര: ഓക്കേ വാ…

രണ്ടു പേരും കൂടി തൊട്ടടുത്തുള്ള കോഫി ഷോപ്പിലേക്ക് നടന്നു. അപ്പോൾ സിദ്ധാർഥ് ൻ്റെ കാൾ വന്നു മീരക്ക്.

മീര: പറ ഡാ…

സിദ്ധാർഥ്: എന്താ നിൻ്റെ ശബ്ദം മാറി ഇരിക്കുന്നത്? എന്തെങ്കിലും ഇഷ്യൂ ഉണ്ടോ?

മീര: ഇല്ല ഡാ.. ഒരു ചെറിയ തലവേദന….

നിമ്മി: ഹ്മ്മ്… അവനു നിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ മനസിലായി അല്ലെ…

മീര അവളെ നോക്കി ഒന്ന് ചിരിച്ചു. മീരക്ക് അലൻ ൻ്റെ കാര്യം സിദ്ധു നോട് പറയാനും തോന്നിയില്ല.

മീര: എന്താടാ വിളിച്ചേ?

സിദ്ധാർഥ്: ഏയ്.. ഞാൻ വെറുതെ വിളിച്ചതാ… നീ എവിടെ? പുറത്താണോ?

മീര: ഞാനും നിമ്മിയും കൂടി ഒരു കോഫി കഴിക്കാൻ വന്നതാടാ, ഇവിടെ തൊട്ടു മുൻപിലുള്ള കോഫി ഷോപ് ൽ.

സിദ്ധാർഥ്: ഹ്മ്മ്… എങ്കിൽ നടക്കട്ടെ… നീ വേണമെങ്കിൽ നേരത്തെ പോയി ഒന്ന് റസ്റ്റ് എടുക്ക്.

മീര: വേണ്ട, ഞാൻ നിൻ്റെ കൂടെ വന്നോളാം.

സിദ്ധാർഥ്: ശരി ഓക്കേ, എങ്കിൽ…

മീര: ശരി ഡാ… (അവൾ കാൾ കട്ട് ചെയ്തു)

നിമ്മി: അവൻ കറക്റ്റ് read ചെയ്തു അല്ലെ നിന്റെ മൂഡ്….

മീര: പിന്നെ അവനു അറിയില്ലേ?

നിമ്മി: ഹ്മ്മ്….. ഡീ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…

മീര: പറ…

നിമ്മി: നിങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ ഉണ്ടോ?

മീര: അതെന്താ നീ അങ്ങനെ ചോദിച്ചത്?

നിമ്മി: അല്ല നിങ്ങൾ എപ്പോളും ഒരുമിച്ച് ആണ് പോവുന്നത്. ഇത്രക്ക് ക്ലോസ് ഉം ആണ്. അപ്പോൾ ചാൻസ് ഉണ്ട്, അതുകൊണ്ട്…

മീര: (ഒന്ന് ചിരിച്ചുകൊണ്ട്) ഏയ് ഇല്ല…

നിമ്മി: എനിക്ക് അത്രക്ക് വിശ്വാസം പോരാ….

Leave a Reply

Your email address will not be published. Required fields are marked *