ഇതൊക്കെ കേട്ടു തരിച്ചു ഇരിക്കുവായിരുന്നു ഭവ്യ..വേറെ.. ഒരു വഴിയും ഇല്ലെന്നു കണ്ട അവൾ എഴുന്നേറ്റു . പൊട്ടി കരഞ്ഞു കൊണ്ട് വാസുവിന്റെ കാലിൽ വീണു..
“ഏട്ടാ.. ഞങ്ങളെ ഒന്നും ചെയ്യല്ലേ പറ്റി പോയതാ.. ഞാൻ കെട്ടാൻ പോകുന്ന ആളു തന്നെയാ ഇതു.. ഇനി ഞങ്ങള് ഇങ്ങോട്ട് വരില്ല.. ഞങ്ങളെ ഒന്നു വിടണം എന്റെ ഏട്ടനോട് പോലെ പറയ്യാ.. കാല് പിടിച്ചു പറയ്യാ.. ഒരു തെറ്റ് പറ്റിയതാ”
അവളുടെ കണ്ണുനീർ തുള്ളി അയാളുടെ കാലിലേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു..
എബി എന്തു ചെയ്യണം എന്നറിയാതെ നിസഹായാവസ്ഥയിൽ നോക്കി നിന്നു രമണന്റെ കത്തി മുനയിൽ ആയിരുന്നു അപ്പോ എബി.
വാസു ഒന്നു ചിരിച്ചു കൊണ്ട് അവളുടെ ഇരു ഷോൾഡറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു..
“അതിനെന്താ മോളെ വിടാല്ലോ എന്റെ ചുന്ദരി കുട്ടിയെ കുറച്ചു നേരം അത് മതി ഞങ്ങൾക്ക് അത് കഴിഞ്ഞിട്ടു.. വിടാം അല്ലെ രമണ.”
“ഹ.. അതെ അതെ.. കുറച്ചു നേരം മതിയെന്ന അത് കഴിഞ്ഞിട്ട് പോകാല്ലോ കൊച്ചിന്”
രമണൻ ഒന്നു ചിരിച്ചു..കൊണ്ടു മറുപടി കൊടുത്തു.
ഭവ്യ ദേഷ്യം കൊണ്ടോ എവിടുന്നോ കിട്ടിയ ശക്തി ഒരു കൊണ്ടോ അയാളുടെ നെഞ്ചിൽ പിടിച്ച് പിറകിലോട്ടേക്ക് ആഞ്ഞു തള്ളി.. ഠപ്പേന്നും പറഞ്ഞു അയാൾ പിറക്കിലോട്ട് മറിഞ്ഞു വീണു..
“അയ്യോ…”
ആ അവസരം മുതലാക്കി ഭവ്യ റോഡ് ലക്ഷ്യമാക്കി ഓടി..
“പിടിയെടെ രമണ അവളെ ”
വാസുവിന്റെ അലർച്ച കേട്ടു രമണൻ എബിയെ വിട്ടു ഭവ്യയുടെ പിറകെ വെച്ചു പിടിച്ചു..
“നിൽക്കെടി അവിടെ”
ആ സമയം എബിയും രമണന്റെ പിറകെ ഓടി…
കാലിനു കുറച്ചു വയ്യാത്ത രമണന് പ്രാണരക്ഷാത്രമുള്ള ഭവ്യയുടെ ഓട്ടത്തിന് അടുത്തെത്താൻ പറ്റിയില്ല.. ഒരു മരകുറ്റി തടഞ്ഞു രമണൻ വീണു പോയി.. ആ സമയം കൊണ്ട് ഭവ്യ അവരുടെ വണ്ടിയുടെ അടുത്തേക് ആളനകമുള്ള സ്ഥലത്തു എത്തിയിരുന്നു ഒപ്പം എബിയും ഓടിയെത്തി.. കരഞ്ഞു കൊണ്ട് ഭവ്യ എബിയെ മുറുക്കി കെട്ടിപിടിച്ചു..
അവൾ കണ്ണുകൾ ഒന്നു തുടച്ചു കൊണ്ട് ശ്വാസം എടുത്ത് അവന്റെ ശരീരമാകെ ഒന്നു കൈകൾ കൊണ്ട് തൊട്ടും നോക്കിയും പരിശോധിച്ചു..