ബെഡ്റൂമിൽ നിന്നും റംസി ആരോടോ ഫോണിൽ സംസാരിക്കുന്ന അവ്യക്തമായി അവർക്ക് കേൾക്കാം. എന്താണ് സംസാരിക്കുന്നത് എന്ന് ഏകദേശം അമീറിന് മനസ്സിലായി. പക്ഷേ നസിക്ക് അതിന് താല്പര്യമുണ്ടായിരുന്നില്ല.
അവൾ അവനോട് പറഞ്ഞു താഴെ വിളിച്ചു നാലു ജ്യൂസിന് പറയാമോ? അപ്പോൾ നമുക്ക് കാറിൽ വച്ച് കുടിക്കാം. ബോറടിക്കുകയുമില്ല വിശപ്പും മാറും”
അതൊരു നല്ല ഐഡിയ ആണെന്ന് അവനും. തോന്നി. ഫോണെടുത്ത് താഴെയുള്ള ജ്യൂസ് സെന്ററിലേക്ക് വിളിച്ചു പറഞ്ഞു. എടുത്തു വച്ചാൽ മതി അവർ കാറിനു വന്നു പിക്ക് ചെയ്തോളാം എന്നുകൂടി കൂട്ടിച്ചേർത്തു. സ്ഥിരമായി ജ്യൂസ് വാങ്ങുന്ന കടയായതിനാൽ അവർക്ക് അതിനൊന്നും കുഴപ്പമില്ല.
അടുത്ത 10 മിനിറ്റിനുള്ളിൽ ഖദിജയും അമീറും നസിയും റംസിയും വാവയും അവരവരുടെ ഫ്ലാറ്റുകൾ പൂട്ടിയിറങ്ങി.
പോകുന്ന വഴി അമീർ ചോദിച്ചു “പുതിയ ആൾക്കാരെ പരിചയപ്പെടാൻ പോണില്ലേ?”
” അതു വൈകുന്നേരം പോകാം” ഖദീജയായിരുന്നു മറുപടി പറഞ്ഞത്.
കൂടെ റംസിയെയും വാവയെയും കണ്ട ഖദീജ സംശയത്തോടെ നസിയെ നോക്കിയപ്പോൾ “സാരമില്ല” എന്ന അർത്ഥത്തിൽ കണ്ണുകൊണ്ട് നസി മറുപടി കൊടുത്തു.
അങ്ങനെ അവർ നാലു പേരും ഫ്ലാറ്റിൽ നിന്നും ഇറങ്ങി കാറിൽ കയറി ജ്യൂസും വാങ്ങി യാത്രയായി. അവൻ മനപൂർവ്വം തിരക്കുള്ള റോഡിലൂടെ ആണ് എടുത്തത്. അപ്പോഴേക്കും സമയം 12.30 ആകാറായി. അവൻ റംസിയോട് പറഞ്ഞു, ” റംസി ഞാനി വരെ കരാമയിൽ ആദ്യം ഡ്രോപ്പ് ചെയ്ത ശേഷം നിന്നെ ദെയ്‌റയിൽ ഇറക്കാം. അല്ലെങ്കിൽ ഇവർക്ക് അപ്പോയ്ന്റ്മെന്റ് മിസ്സ് ആകും.” അവൾ സമ്മതിച്ചു. കാരണം അവൾക്കും ഇത്തയെ കാണുന്നതിന് മുൻപ് അമീറിനെ ഒറ്റക്ക് കുറച്ച് സമയം വേണമായിരുന്നു. പിന്നെ പോകുന്ന വഴി അവർ ഓരോരോ നാട്ടിലെയും ഗൾഫിലെയും വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.
വളരെ ബുദ്ധിമുട്ടിയിട്ടും അവന് കരാമയിൽ ക്ലിനികിന് അടുത്ത് പാർക്കിംഗ് കിട്ടിയില്ല. അപ്പോളേക്കും സമയം ഒന്ന് കഴിഞ്ഞതിനാൽ അവൻ ഖാദിജയെയും നസ്സിയെയും ക്ലിനിക്കിന് മുന്നിൽ ഇറക്കിയശേഷം എല്ലാം കഴിഞ്ഞു മൊബൈലിൽ വിളിച്ചാൽ മതി ഞാൻ ദുബൈയിൽ ഉള്ള അവരുടെ സൂപ്പർമാർക്കറ്റിൽ എവിടെയെങ്കിലും ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ട് റംസിയെയും വാവയെയും കൊണ്ട് ദെയ്‌റക്ക് വിട്ടു.