മായ അതിൽ നിന്നും ഒഴിഞ്ഞു മാറാൻ എന്നപോലെ മറുപടി കൊടുത്തു…
“ഏയ്യ്.. ഇല്ല്യ ചേച്ചി… എന്തോ ഒരു തലവേദന അതാ ഞാൻ വേറെ കുഴപ്പമൊന്നുല്ല്യ..”
അത് വിശ്വസിക്കാത്ത പോലെ അവളെ ഒന്നു നോക്കി കാവ്യ..
“മ്മ്.. ആയിക്കോട്ടെ..സരസ്വതിയേച്ചി നിന്നെ അന്വേഷിച്ചു എന്തിനാന്നു അറിയില്ല അത് പറയാനാ വന്നേ ഒന്നു ചെല്ലാൻ പറഞ്ഞു നീ ഒന്നു പോയി നോക്ക് എന്താന്ന് അവളു എണീറ്റില്ലേ മീനു..”
കാവ്യ മെല്ലെ റൂമിനു അകത്തേക്ക് കടന്നു… മായ ഒന്നു മുടി വാരികെട്ടി വെച്ചു..
“കാവ്യെ… എന്ന നീ ഒന്നു മോളെ നോക്കണേ ഞാൻ എന്താന്ന് ചോദിച്ചിട്ട് വരാം”
“ആ.. ശരി ഞാൻ ഇവിടെ ഇരുന്നോളാം നീ പോയി നോക്കിയിട്ടു വാ..”
മായ നേരെ സരസ്വതിയുടെ മുറിയിലേക് നടന്നു….
“മഹേഷേട്ട മഹേഷേട്ടാ … എന്തു ഉറക്ക ഇതു ഇങ്ങനെ ഉറങ്ങിയ എങ്ങനെയാ.. ഒന്നു എഴുന്നേറ്റെ… ഇങ്ങനെ ആണേല് കട പൂട്ടി വിട്ടിൽ ഇരിക്കേണ്ടി വരുട്ടോ ഒന്നു എഴുന്നേൽക് എന്റെ മനുഷ്യ.. ”
മഹേഷിനെപിടിച്ച് കുലുക്കി വിളിച്ചു കൊണ്ട് ഭവ്യ തന്നെ വ്യസനം പ്രകടിപ്പിച്ചു…
“എന്റെ മോളെ ഒന്നു കുറച്ചു നേരം ഉറങ്ങിക്കോട്ടെ ഇന്നലെ എപ്പോഴാ വന്നെന്നു നിനക്ക് അറിയാല്ലോ തല പൊങ്ങണില്ലടി.. കുറച്ചു നേരം കൂടി ഒന്നു കിടന്നോട്ടെ നീയും വാ നമ്മുക്ക് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാം വാ ” അവൻ അവളുടെ കൈയിൽ പിടിച്ച് ബെഡിലേക് അവളെ ഒന്നു വലിച്ചു ഇടാൻ നോക്കി..
“അയ്യടാ.. ഒറ്റയ്ക്കു അങ്ങ് കിടന്ന മതി..എനിക്ക് നൂറു കൂട്ടം ജോലി ഉണ്ട് ഇവിടെ അടുക്കളയിൽ കേറിയില്ലേല്ലേ നിങ്ങളുടെ പുന്നാര പെങ്ങന്മാരും നാത്തൂന്മാരും എന്നെ കൊല്ലാതെ കൊല്ലും അത് കൊണ്ട് പൊന്നുമോൻ ഒറ്റയ്ക്കു അങ്ങ് കിടയ്ക് ഞാൻ അടുക്കളയിലോട്ട് പോവാ.. കുറച്ചു നേരം കിടന്നിട്ടു കുളിച്ചു കടയിൽ പോകാൻ നോക്ക് കേട്ടോ”
മൃദുല ചിരിച്ചു കൊണ്ട് മെല്ലെ റൂമിനു പുറത്തേക് ഇറങ്ങി…
മോഹനനും വത്സലനും കൈകോട്ടും പണി സാധനവും എടുത്തു.. രാവിലെ തന്നെ പാടത്തേക്കു പോകാൻ ഇറങ്ങുവായിരുന്നു …