“ഡാ ചെറുക്കാ.. നിനക്ക് എന്താ ചെവി കേൾക്കില്ലേ പറഞ്ഞ കേട്ടുടെന്നു അവന്റെ ഒരു നോട്ടം ”
അത് കെട്ടു പെട്ടന്ന് അവിടെ നിന്ന് അവൻ നോട്ടം മാറ്റി..
“അഹ്.. എന്താ ചേച്ചി പറഞ്ഞെ.. എന്റെ പൊന്നു ചേച്ചി..ഓരോരുത്തരുടെ കൈയിൽ പത്രം കൊണ്ടു കൊടുത്ത ഇന്ന് വൈകുന്നേരം ആവുമ്പോയേക് ഇതു തീരില്ല വേണമെങ്കിൽ എടുത്തു വെക്കു രാവിലെ തന്നെ വഴക്ക് ഉണ്ടാകാതെ ചേച്ചി ചേച്ചിയുടെ പണി നോക്ക് എനിക്ക് വേറെ പണി ഉണ്ട് ”
അവൻ മറുപടി കൊടുത്ത് തന്റെ ജോലി നോക്കി സൈക്കിൾ എടുത്തു മുന്നോട്ടു പോയി..
“നാശം പിടിച്ച ചെറുക്കൻ ഇവനൊക്കെ ഏതു വീട്ടിലെ ആണോ എന്തോ ഇവനൊയൊക്കെ വിശ്വസിച്ചു എങ്ങനെ നില്കും പെണ്ണുങ്ങള് വീട്ടില് ”
അവളു പിറുപിറുത്തു കൊണ്ട് പത്രം വരാന്തയിൽ കൊണ്ടു വെച്ചു വീണ്ടും ജോലി തുടങ്ങി..
അതി രാവിലെ എഴുന്നേൽക്കുന്ന ശീലം ഉള്ള മായയ്ക്ക് പക്ഷെ ഇന്ന് കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല.. ഇന്നലത്തെ സംഭവം അവളെ വല്ലാതെ ഉലച്ചിരുന്നു..എന്തു ചെയ്യും ഇന്ന് അയാള് വന്നാൽ ഓർക്കാൻ കൂടി വയ്യ ഇല്ല എന്റെ മനുവേട്ടനെ ചതിച്ചിട്ടു എനിക്ക് വയ്യ.. ജീവൻ പോയാലും ഞാൻ പോകില്ല അയാൾക്കു വയങ്ങി കൊടുക്കില്ല ഞാൻ.. പക്ഷെ അങ്ങനെ ചെയ്ത അയാള് എന്റെ ജീവിതം ഇല്ലാണ്ടാക്കില്ലേ എന്റെ മോള് എന്റെ മനുവേട്ടൻ എല്ലാം എനിക്ക് നഷ്ടപ്പെടില്ലേ കെട്ടിതുങ്ങി ചത്താലോ വയ്യ ഇങ്ങനെ തീ തിന്നാൻ … പെട്ടന്ന് വാതിലിനു ആരോ മുട്ടിയപ്പോൾ അവൾ ചിന്തയിൽ നിന്നും ഉണർന്നു..
“ഡീ മായേ എഴുന്നേറ്റില്ലേ നട്ടുച്ച ആയല്ലോ എന്തു ഉറക്ക ഇതു ഒന്നിങ്ങു വന്നേ ഇ വാതില് തുറന്നെ ”
പെട്ടന്ന് അവൾ എഴുന്നേറ്റു സാരി ഒന്നു നേരെ ആക്കി വാതിൽ തുറന്നു.. കാവ്യ ആയിരുന്നു അത്… മായയുടെ ആ നിൽപ്പും മുഖത്തെ ആ പരവേശവും കണ്ടപ്പോൾ കാവ്യക്ക് എന്തോ ഒരു പന്തികേട് ഉള്ള പോലെ തോന്നി..
“എന്തുവാ മായേ ഞാൻ എത്ര വിളിച്ചു എന്തെടുക്കുവായിരുന്നു അവിടെ നിനക്ക് എന്താ സുഗുല്ല്യേ..എന്താ വയ്യാത്ത പോലെ.. പനീ ഉണ്ടോടി… അവൾ മായയുടെ നെറ്റിയിൽ ഒന്നു തൊട്ടു നോക്കി കൊണ്ട് പറഞ്ഞു ..