ഞാൻ ഇപ്പൊ പൊക്കോളാം വർഷങ്ങൾക്കു ശേഷം തന്നെ ഇന്ന് അമ്പലത്തിൽ വെച്ചു കണ്ടപ്പോൾ മായെ താൻ വേറെ കെട്ടുമെന്ന് ഞാൻ വിചാരിച്ചില്ലട്ടോ എന്നെ കാത്തിരിക്കുമെന്ന വിചാരിച്ചേ തന്നെ കാണാനാ ഞാൻ പിന്നെയും ഇ നാട്ടിലേക്ക് വന്നത് അപ്പോഴാ അറിഞ്ഞേ താൻ വേറെ കെട്ടി കുട്ടിയൊക്കെ ആയെന്നു ഞാൻ അനുഭവിച്ച വേദന പറഞ്ഞ മനസിലാവില്ലഡോ..
തനിക് വേണ്ടി അല്ലെടോ ഞാൻ ഇ നാട് വിട്ടത് എല്ലാരേയും ഉപേക്ഷിച്ചു പോയത് എന്നിട്ടും ഇയാള് എന്നെ മറന്നില്ലേ മറ്റൊരുത്തന്റെ കുഞ്ഞിന്റെ അമ്മ ആയില്ലേ എന്റെ ജീവിതം പോയില്ലേ എന്നിട്ടും ഇപ്പോഴും പറയുന്നത് എന്റെ ജീവിതം പോകും എന്നാണല്ലേ കൊള്ളാട്ടോ സ്വന്തം ജീവിതത്തിനു അപ്പൊ വില ഉണ്ടല്ലേ ബാക്കി ഉള്ളവന്റെ എന്തും പോയ ആർക്കും ഒന്നുമില്ല പെണ്ണ് എന്നും പെണ്ണാ അത് അങ്ങനെയല്ലേ വരൂ അല്ലെ .’
അവൻ അവളുടെ മുഖത്തു നോക്കി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ സഹതാപം കൊണ്ടോ താൻ കാരണം ഒരാളുടെ ജീവിതം പോയത് കൊണ്ടോ അറിയില്ല..മായ ആക്കെ സങ്കടത്തിൽ ആയി.മുഖം തായ്‌തി കൊണ്ട് അവൾ പറഞ്ഞു..
‘ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല ഏട്ടാ എല്ലാം അറിഞ്ഞുകൊണ്ട് എന്തിനാ ഇങ്ങനെയൊക്കെ അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നു അറിയാല്ലോ അത് പിന്നെ കാത്തിരിക്കാൻ പോയിട്ട് അച്ഛൻ എനിക്ക് പിന്നെ കുറച്ചു സമയം പോലും തന്നില്ല ഒന്നു ഇയാളെ മറക്കാൻ പോലും തന്നില്ല അപ്പോയെക്കും ഇവിടുത്തെ ആളെ കൊണ്ട് എന്നെ കെട്ടിച്ചു അന്ന് എതിർക്കാൻ ഒന്നും എന്നെ കൊണ്ട് പറ്റിയില്ല്യ..
എന്നെ ഒന്നു മനസിലാകൂ അന്നും ഇന്നും മറന്നിട്ടില്ല ഞാൻ മറക്കാൻ പറ്റില്ല എന്നെങ്കിലും കണ്ടാൽ ഇ കാല് പിടിച്ചു മാപ്പ് പറയാൻ മനസില് കരുതിയതാ അല്ലാതെ എനിക്ക് എന്തു ചെയ്യാൻ പറ്റും അതൊന്നു പറ പേടികൊണ്ട് ചാവാൻ പോലും അന്നെനിക്ക് പറ്റിയില്ല..ഇന്ന് എന്റെ ലോകം എന്റെ ഭർത്താവും മോളുമാ മറ്റൊന്നും ഞാൻ ചിന്തിക്കാറില്ല ഇനി എന്നെ ശല്യം ചെയ്യരുത് അന്നത്തെ നിങ്ങളുടെ മായ മരിച്ചു ആ മായ ഇന്ന് ഇല്ല എല്ലാത്തിനും മാപ്പ് നിങ്ങള് പോ ഇനി വരരുത് ഒരിക്കലും കൈ കൂപ്പി പറയ്യാ പോ ‘