ജോലി തീർത്തു വന്ന മൃദൂല ക്ഷീണത്തിൽ കട്ടിലിൽ വെറുതെ കിടക്കുവായിരുന്നു…
“നാശം.. നടുവിന്റെ പണി കഴിഞ്ഞുന്ന തോന്നണേ അത് എങ്ങനെയാ കൊച്ചമ്മമാരൊക്കെ രാവിലെ തന്നെ ഒരുങ്ങി കെട്ടി പോയല്ലോ ഇവിടുന്നു ഇവളുമാർക്കൊക്കെ വെച്ചുണ്ടാക്കി കൊടുക്കാൻ ഞാൻ ആരാ ഇവൾമാരുടെ പണികാരിയോ ഹമ്മേ എന്റെ നടു ലോകത്തു ഒരു വീട്ടിലും കാണില്ല ഇത്രേം പണി.. അത് എങ്ങനെയാ ആ മനുഷ്യനോട് അന്നേ പറഞ്ഞതാ കിട്ടുന്ന സ്വത്തും വാങ്ങി എങ്ങോട്ടേലും വീടും വെച്ചു പോവാന്ന് അത് എങ്ങനെയാ പെങ്ങൻമാരേം ഏട്ടന്മാരേം കണ്ടില്ലേലും അയാൾക്കു ഉറക്കം വരില്ലല്ലോ നാശം ഇവിടെ അടുക്കളയിൽ കിടന്നു തീരാനാ എന്റെ വിധി” മൃദൂല സ്വയം പരിതപിച്ചു…
അവൾ തിരിഞ്ഞു കിടന്നു എന്തോ ഓർത്ത് തന്റെ ഫോൺ എടുത്തു ആരുടെയോ നമ്പർ ഡയലു ചെയ്തു..
റിങ്.. റിങ്.. രണ്ടു ബെൽ അടിച്ചപ്പോൾ മറു വശത്തു ഫോൺ അറ്റൻഡ് ആയി..
“ഹലോ..അരുണേ … എന്തെടുക്കുവാ അവിടെ”
“ഓ നി ആയിരുന്നോടി …
അവൻ മറുപടി നൽകി..
ഞാൻ എഴുന്നറ്റില്ലെടി.. കിടക്കയില.. ഇന്നലെ വൈകി ഓഫീസിന്നു വരാൻ.. എന്തു പറ്റി രാവിലെ നിന്റെ കെട്ടിയോൻ പോയ”
അവൻ അറിയാൻ വേണ്ടി ചോദിച്ചു..
“ഓ പുള്ളിക്കാരൻ രാവിലെ പോയി അയാള് ഉണ്ടേലു ഞാൻ വിളികുവോട പൊട്ടാ.. രാവിലെ തന്നെ നിന്നെ മിസ്സ് ചെയ്തു എനിക്ക് ബോറടിക്കുന്നെട ഇവിടെ ഇ അടുക്കളയിൽ കിടന്നു മടുത്തു അയാള് ഒന്നു പുറത്തു പോലും കൊണ്ടു പോണില്ല എന്നെ കല്യാണം കഴിഞ്ഞു ഒരു മാസം ഉണ്ടായിരുന്നു ചക്കരെ തേനേ എന്ന് പറഞ്ഞു പുറത്തൊക്കെ കൂട്ടി കൊണ്ടു പോകല് അതോടെ തീർന്നു മടുത്തു ഡാ ഇങ്ങനെ നിന്നെയോ മറ്റോ കെട്ടിയായിരുന്നേ മതിയായിരുന്നു ഇ നരകത്തിൽ കിടന്നു എരിയെണ്ടായിരുന്നു.. ”
അവൾ തന്റെ സങ്കടം അവനെ അറിയിച്ചു..
“രാവിലെ.. തന്നെ എന്തു പറ്റി മോളെ മൃദുലേ.. ഒരു മിസ്സിങ്ങോകെ എന്നതാ… നീ ഇങ്ങു വാടി നമ്മുക്ക് ഇങ്ങനെ ഇവിടെ കെട്ടിപിടിച്ചു കിടക്കാം വാ…”
അവൻ അതും പറഞ്ഞു ആ തലയണ മുറുക്കി പിടിച്ചു..