“എന്തെങ്കിലും പറയുന്നുണ്ടേൽ തെളിച്ചു പറയടോ…”ഞാൻ ശബ്ദം കടുപ്പിച്ചു പറഞ്ഞു… എനിക്ക് അല്പം ദേഷ്യം വന്നിരുന്നു…
“എന്റെ പൊന്നു മാഷേ തന്നെ എനിക്ക് ഇഷ്ടമാണെന്ന് ഇതിലും നല്ല രീതിയിൽ ഞാൻ എങ്ങനെ പറയാൻ ആണ്.. എനിക്ക് അറിയില്ലേ “… അവൾ ഒരു പ്രതേക രീതിയിൽ പറഞ്ഞു…
“ശേ… ശെരിക്കും ” ഞാൻ പറഞ്ഞത് സത്യം ആണെന്ന് മനസിലാകാത്ത രീതിയിൽ ചോദിച്ചു…
“അതെന്ന എന്നെ വിശ്വാസം ഇല്ലേ “അവൾ ചോദിച്ചു…
“വിശ്വാസം ഇല്ലാഞ്ഞിട്ട് അല്ല.. കേട്ടത് സത്യം ആണോ എന്ന് അറിയാൻ ആണ്.. അല്ല അപ്പൊ ആ കല്യാണ കാര്യമോ?” ഞാൻ ചോദിച്ചു…
” അതിനു ചെറുക്കൻ വന്നു കണ്ടത് പോലും ഇല്ല.. ഗൾഫിൽ എങ്ങണ്ടേ ആയിരുന്നു.. എന്റെ വാപ്പയും ചെറുക്കന്റെ വാപ്പയും പറഞ്ഞു വെച്ചിട്ടുണ്ട് എന്നെ ഉള്ളു.. അല്ലാതെ ഒന്നും ഇല്ല.. അത് ഞാൻ വാപ്പയോട് എന്തേലും പറഞ്ഞോളാം ചെക്കൻ വന്നു കണ്ടിട്ട് പൊക്കോട്ടെ ” അവൾ മുൻകൂട്ടി എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ട് എന്ന് അവളുടെ വാക്കുകളിൽ നിന്ന് മനസിലായി…
” ഉമ്മാ വിളിക്കുന്നുണ്ട് ഞാൻ പോയിട്ട് വരാം ” എന്ന് അവൾ ലാസ്റ്റ് മെസ്സേജ് ചെയ്തിട്ട് പോയി…
എനിക്ക് എന്താണ് ഈ സംഭവിക്കുന്ന… വീട്ടുകാരുടെ സമ്മതം ഇല്ലാണ്ട് ഇത് നടക്കില്ല.. വീട്ടുകാർ സമ്മതിക്കുകയും ഇല്ല.. എന്ത് ചെയ്യും എന്ത് ചെയ്യും… ന്തായാലും വരുന്നത് വരട്ടെ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു…
(തുടരും)….
ഇഷ്ടമായി എന്ന് പ്രേധിക്ഷിക്കുന്നു… പ്രതികരണം എന്തായാലും അറിയിക്കുക.. തെറ്റുകൾ തിരുത്താൻ ആണ്
ലൈക് ചെയ്യാൻ മറക്കണ്ട 🫣