” വേദന ഉണ്ടോ ” അവളുടെ മുഖം വല്ലാണ്ട് ആയി ചോദിച്ചു..
” ഏഹ്ഹ് ഇന്നലെ രാത്രി കുറച്ചു ഉണ്ടായിരുന്നു ഇപ്പൊ കുഴപ്പം ഒന്നും ഇല്ല ” ഞാൻ വേദന ഉണ്ടെങ്കിലും അവൾക്ക് വിഷമം ആകേണ്ട് ഇരിക്കാൻ പറഞ്ഞു…
അവൾ വേഗം തന്നെ പ്ലാസ്റ്റർ ഇടാൻ ഉള്ള കാര്യങ്ങൾ തുടങ്ങി.. മുഖത്ത് ഇപ്പോഴും ആ ഒരു വിഷമം കാണാൻ ഉണ്ട്..
“എന്താ തന്റെ പേര് ” പ്ലാസ്റ്റർ ഇട്ടുകൊണ്ട് ഇരുന്നപ്പോൾ ഞാൻ ചോദിച്ചു..
“സുലൈഖ.. ഇക്കാടെയോ ” അവൾ ചോദിച്ചു..
“ഹൈഫ്…. എടൊ എന്റെ മിസ്റ്റേക്ക് ആണ് അതിനു താൻ എന്തിനാ വിഷമിക്കുന്നെ..” ഞാൻ അവളോട് ചോദിച്ചു..
“ഇപ്പൊ ഇങ്ങക്ക് ഇത് ഉണ്ടായതിന് ഞാൻ കൂടെ ഉത്തരവാദി അല്ല അത് ഓർക്കുമ്പോ വിഷമം ആകുന്നു..”അവൾ പറഞ്ഞു.. വളരെ നിഷ്കളങ്കമായ മുഖവും സംസാരവും.. ജുനു കാൾ വന്നു പുറത്തേക്ക് പോയി..മറ്റേ സിസ്റ്ററും പുറത്തേക്ക് പോയി..
“ഇങ്ങൾ കുറച്ചു കാലം പുറത്ത് അല്ലായിരുന്നോ ” അവൾ ഒരു ചെറു നാണത്തോടെ ചോദിച്ചു..
“അതെ.. ഇയ്യാൾക്ക് എങ്ങനെ അറിയാ”ഞാൻ സംശയത്തോടെ ചോദിച്ചു
“അതൊക്കെ അറിയാം ” അവൾ കുറച്ചു ജാട ഇട്ടു സംസാരിച്ചു…
“ജാട ഇടാതെ കാര്യം പറയെടോ ” ഞാൻ കുറച്ചു സീരിയസ് ആയി…
“ഇങ്ങൾ പഠിച്ച കോളേജിനും അടുത്തുള്ള ഒരു കോളേജിനും ഒരു ബസ്സ്റ്റോപ്പ് അല്ലെ ഉള്ളു.. ഇങ്ങൾ പെൺപിള്ളേരെ നോക്കുല്ലായിരിക്കാം ബട്ട് അവർ നിങ്ങളെ നോക്കിക്കൂടാ എന്ന് ഇല്ലല്ലോ ” അവൾ എന്തൊക്കെയോ പറഞ്ഞു..
“എന്തൊക്കെയാ ഈ പറയണേ എനിക്ക് ഒന്നും അങ്ങോട്ട് മനസിലാകുന്നില്ല “ഞാൻ എന്റെ സംശയത്തോടെ അവളോട് ചോദിച്ചു..
“എന്റെ മാഷേ.. അവിടെ നിന്ന കുറച്ചു പിള്ളേരുടെ ക്രഷ് ആണ് താൻ.. “അവൾ പറഞ്ഞു..
“എന്റെയും “അത് അവൾ വളരെ ശബ്ദം കുറച്ച് ആണ് പറഞ്ഞത്…
“”ഏഹ്ഹ് “”ഞാൻ പെട്ടന്ന് അങ്ങനെ കേട്ട ഷോക്കിൽ അവളുടെ മുഖത്തേക്ക് നോക്കി അവൾ തല താഴ്ത്തി വെച്ചേക്കുകയാണ്.. പെട്ടന്ന് അങ്ങോട്ട് അങ്ങു തിരിഞ്ഞു.. എന്നെ നോക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് ആകും..