സുലൈഖ 2
Sulaikha Part 2 | Author : Chullan Chekkan
[ Previous Part ] [ www.kambistories.com ]
കഥ വായിക്കുന്നവർ ❣️ബട്ടൺ ഞെക്കി പോകുവാണേൽ സന്ദോഷം ആയേനെ 🫣.. കഴിഞ്ഞ ഭാഗം വിചാരിച്ച അത്രേം പ്രതികരണം ലഭിച്ചില്ല.. 🥲. എന്തേലും പോരായ്മകൾ ഉണ്ടേൽ പറയണം പരിഹരിക്കാൻ ആണ്…
“അയ്യോ എന്തേലും പറ്റിയോ “ഒരു കിളി നാദം കേട്ടു ഞാൻ അങ്ങോട്ട് നോനോക്കി..
(തുടരാം)….
https://pin.it/4ZEtz5t
എന്റെ സാറേ കിഴക്കൻ ഭാഗത്തു നിന്ന് അടിച്ച കാറ്റ് ഇട്ടിരുന്ന തട്ടത്തിൽ തഴുകി പോയി… ഞാൻ അവളുടെ സുന്ദരമായി മുഖത്തേക്ക് നോക്കി ഇരുന്നു പോയി…
അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കാണുന്നുണ്ടായിരുന്നു.. ആ കണ്ണുകൾ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു…
“ഒന്നും പറ്റിയില്ലല്ലോ അല്ലെ ” അവൾ അടുത്ത വന്നു ചോദിച്ചു.. അപ്പോഴാണ് ഞാൻ ആ നോട്ടം മാറ്റി സ്വബോധത്തിലേക്ക് തിരികെ വന്നത്…
“ഇല്ല കുഴപ്പം ഒന്നും ഇല്ല.. എന്റെ മിസ്റ്റേക്ക് ആണ്.. തനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ “ഞാൻ അവളോട് ചോദിച്ചു..
“ഇല്ല എനിക്ക് കുഴപ്പം ഒന്നും ഇല്ല… അത്യാവശ്യം ആയിട്ട് പോകുമായിരുന്നു ഞാൻ.. എങ്കിൽ ഞാൻ പൊക്കോട്ടെ കുഴപ്പം ഒന്നും ഇല്ലല്ലോ ” അവൾ വീണ്ടും വീണ്ടും തിരക്കി കൊണ്ട് ഇരുന്നു..
“പൊക്കൊളു കുഴപ്പം ഒന്നുമില്ല ” ഞാൻ ചിരിച്ചുകൊണ്ട് ആണ് പറഞ്ഞത്.. അങ്ങനെ ഞാൻ വണ്ടിയിൽ കയറി തിരികെ വീട്ടിലേക്ക് പോയി… അങ്ങോട്ട് പോകുമ്പോ വാപ്പ പറഞ്ഞ കാര്യം ആയിരുന്നെങ്കിൽ തിരികെ വരുമ്പോ അവളുടെ മുഖം ആണ് മനസ്സിൽ..
പണ്ട് സ്കൂളിൽ വെച്ച് പ്രേമം ഉണ്ടായിരുന്നെങ്കിലും അതൊന്നും അത്ര സീരിയസ് അല്ലായിരുന്നു.. കോളേജ് ടൈമിൽ ഇതിനോടൊന്നും താല്പര്യം ഇല്ലായിരുന്നു… പക്ഷെ ഇപ്പൊ അവളുടെ മുഖം എന്റെ മനസ്സിൽ നിൽക്കുകയാണ്.. എന്തോ അവളെ വീണ്ടും കാണാൻ എന്റെ മനസ് കൊതിക്കുന്ന പോലെ.. ഇനി ഇത് പ്രേമം ആണോ?… ഇത് പ്രേമം ആണേൽ അവൾ അതിനു സമ്മതിക്കുമോ?.. അവൾ സമ്മതിച്ചാലും… എന്റെ വാപ്പാക്ക് വിഷമം ആകില്ലേ?… അങ്ങനെ കുറെ ചോദ്യങ്ങൾ എന്റെ മനസിലേക്ക് കടന്നു വന്നു.. ഇങ്ങനെ ഉള്ള കാര്യങ്ങളിൽ എനിക്ക് തീരുമാനം എടുക്കാൻ അറിയില്ലായിരുന്നു.. ഉപ്പ അങ്ങനെ ഒരു പ്രൊപോസൽ കൊണ്ട് വന്ന സ്ഥിതിക്ക് ഉമ്മാനോട് ചോദിക്കുന്നത് ശെരിയാകില്ല..