പരസ്പരം വീടെത്തും വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല.
ഞങ്ങളെ കണ്ടപാടെ അമ്മായിക്ക് എന്തോ പന്തികേട് തോന്നി.
അമ്മായി.: എന്തേ ഇന്ന് രണ്ടും കൂടി പിന്നെ അടി ഉണ്ടാക്കിയ.
ഞങ്ങൾ ഒന്നും മിണ്ടിയില്ല
അമ്മായി:നീ അവനെ ചീത്ത പറഞ്ഞൊടി
ആമി: അവനെ ചീത്ത പറയുകയല്ല വേണ്ടത് നല്ല പെടപെടകയാണ് വേണ്ടത്.
അമ്മായി. എന്തെ
ആമി: ഒന്നുമില്ല അവനുക്ക് കുശുമ്പി കൂടുന്നുണ്ട് ഇപ്പോൾ. നേരം ഇത്ര ആയിട്ടും അവൻ കാട്ടിൽ നിന്നും പോരാൻ കൂട്ടാക്കണ്ടേ.
അമ്മായി: അഹ് അതാണോ കാര്യം.
ആമി: അഹ്.
എനിക്ക് സമാധാനമായി. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവളുടെ ഭയങ്കര ദേഷ്യത്തിലാണ്. അന്ന് രാത്രിയും അവൾ എന്നോട് മിണ്ടിയതേയില്ല. ഒരുമിച്ച് കിടക്കാറുള്ള ഞങ്ങൾ പരസ്പരം രണ്ടു ഭാഗത്തേക്ക് തിരിഞ്ഞു കിടന്നു. എനിക് ഉറക്കം വന്നതേയില്ല. ഒരുപാട് നേരം അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്നു. ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. എപ്പോഴും ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
രാവിലെ ഞാൻ നേരത്തെ എഴുന്നേറ്റു അവൾ എൻറെ കൂടെ ഉണ്ടായിരുന്നില്ല. ഞാൻ പുറത്തേക്ക് പോയി നോക്കി. ജാനകി ചേച്ചി മുറ്റമടിച്ചു വരുന്നു. ഞാൻ അമ്മയുടെ അടുത്ത് പോയി ചോദിച്ചു
ഞാൻ: ആമി എന്തേ അമ്മായി.
അമ്മായി: അവൾക്ക് ഭയങ്കര വയറുവേദന അവൾ ആ റൂമിൽ കിടക്കുന്നുണ്ട് ണ്ട്.
ഞാൻ അപ്പുറത്തെ റൂമിൽ പോയി വാതിൽ ചാരിയിട്ടുണ്ടായിരുന്നുള്ളൂ. ഞാൻ മെല്ലെ തുറന്നു നോക്കി അവൾക്ക് കമഴ്ന്നു കിടക്കുകയാണ്. അവൾക്ക് പിരീഡ്സിന്റെ സമയമായി എന്നെനിക്ക് മനസ്സിലായി.
ഞാൻ പുറത്തേക്ക് തന്നെ പോകുന്നു.
എൻറെ മനസ്സിൽ ആകെ വേവലാതി നിറഞ്ഞു. ഇനി പഴയത് പോലെ അവൾ എന്നോട് മിണ്ടു ല്ലേ..
അവൾക്ക് വയറുവേദന കാരണം അമ്മായി എന്നോട് പല്ല് പോയി തേക്കാൻ പറഞ്ഞു ചായ എടുത്തു വച്ചു.
അമ്മായി: എന്താടാ നിൻറെ മുഖം വല്ലാണ്ട് ഇരിക്കുന്നത്.